ലോസ് ആഞ്ജലസ്: ജെയിംസ് ബോണ്ട് താരം ഓൾഗ കുറിലെങ്കോക്ക് കോവിഡ് ബാധ. തെൻറ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ നടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 2008ൽ ഇറങ്ങിയ ജെയിംസ് ബോണ്ട് ചിത്രമായ ‘ക്വാണ്ടം ഓഫ് സൊളാസി’ൽ ഓർഗ അവതരിപ്പിച്ച ബൊളീവിയൻ ചാര വനിതയുടെ കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു.
ഒരാഴ്ചയായി അസുഖം ബാധിച്ച് വീട്ടിൽ പ്രത്യേക നിരീക്ഷണത്തിൽ കഴിയുകയാണെന്ന് നടി അറിയിച്ചു. ചുമയും ക്ഷീണവുമുണ്ട്. എല്ലാവരും ജാഗ്രത പാലിക്കണമെന്നും അവർ പറഞ്ഞു. നേരത്തേ ഹോളിവുഡ് താരം ടോം ഹാങ്ക്സ്, ഭാര്യ റിത വിൽസൺ, യൂനിവേഴ്സൽ മ്യൂസിക് ചെയർമാൻ ലൂസിയാൻ ഗ്രെയിഞ്ച് തുടങ്ങിയവർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.