തിരുവനന്തപുരം: മോഹൻലാൽ ചിത്രമായ 'ലൂസിഫറി'െൻറ പത്രപരസ്യത്തിനെതിരെ കേരള പൊലീസ് അസോസിയേഷൻ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും സെൻസർ ബോർഡിനും പരാതി നൽകി. സിനിമയുടെ പരസ്യം സമൂഹത്തിന് നൽകുന്നത് അപകടകരമായ സന്ദേശമാണെന്നും ഇത്തരം പരസ്യങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നും പൊലീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി പി.ജി. അനിൽകുമാർ നൽകിയ പരാതിയിൽ പറയുന്നു.
നടൻ പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിൽ നായകനായ മോഹൻലാൽ യൂനിഫോമിലുള്ള പൊലീസ് ഓഫിസറെ നെഞ്ചിൽ ചവിട്ടി നിൽക്കുന്ന ചിത്രമാണ് പരാതിക്ക് ആധാരം. ചിത്രത്തോടൊപ്പമൊപ്പമുള്ള തലവാചകം സമൂഹത്തിൽ െതറ്റായ സന്ദേശം നൽകുമെന്നും നിയമം നടപ്പാക്കാൻ ഇറങ്ങുന്ന പൊലീസ് ഉദ്യോഗസ്ഥർ ആക്രമിക്കപ്പെടേണ്ടതാണെന്ന ചിന്ത യുവാക്കളിലും പൊതുജനങ്ങളിലും ഉണ്ടായാൽ അതിശയപ്പെടാനില്ലെന്നും പരാതിയിൽ പറയുന്നു.
ലഹരി ഉപയോഗിക്കുന്ന രംഗങ്ങൾ പോസ്റ്ററുകളിലും പരസ്യങ്ങളിലും പ്രസിദ്ധീകരിക്കുന്നത് കുറ്റകരമാക്കിയതുപോലെ പൊലീസിനെതിരെയുള്ള ആക്രമണങ്ങൾ പ്രസിദ്ധപ്പെടുത്തുന്നതും കുറ്റകരമാക്കണം. അങ്ങനെ വരുമ്പോൾ ഒരുപരിധിവരെ പൊലീസിനെതിരെയുള്ള ആക്രമണങ്ങളെ തടയാൻ കഴിയുമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.