തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് കൊണ്ടുവന്ന ഭരണസമിതിയെ ഒന്നാകെ പിരിച്ചുവിട്ട് സംസ്ഥാന ചലച്ചിത്ര അക്കാദമിയും സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷനും (കെ.എസ്.എഫ്.ഡി.സി) പുന$സംഘടിപ്പിക്കാന്‍ ഇടതുസര്‍ക്കാര്‍ നീക്കം തുടങ്ങി. ഇതിന്‍െറ ഭാഗമായി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രാജീവ്നാഥിനുപകരം സംവിധായകന്‍ പി.ടി. കുഞ്ഞുമുഹമ്മദിനെയും കെ.എസ്.എഫ്.ഡി.സി ചെയര്‍മാനായി സംവിധായകന്‍ സിബി മലയിലിനെയും പരിഗണിക്കുന്നതായി സൂചന.
നേരത്തെ ഫെഫ്ക പ്രസിഡന്‍റ് കമലിനെ അക്കാദമി ചെയര്‍മാനായും ഫെഫ്ക മുന്‍ ജനറല്‍ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണനെ കെ.എസ്.എഫ്.ഡി.സിയിലേക്കും കൊണ്ടുവരാന്‍ സി.പി.എമ്മിനുള്ളില്‍ ആലോചനകള്‍ നടന്നെങ്കിലും ഫെഫ്കക്കുള്ളിലെ ചേരിപ്പോര് ഇരുവര്‍ക്കും പാരയാവുകയായിരുന്നു. സംവിധായകരായ ഡോ.ബിജുവും ലെനിന്‍ രാജേന്ദ്രനും അടക്കമുള്ളവര്‍ എതിര്‍പ്പുമായി രംഗത്തത്തെി. ഇതോടെ ഉണ്ണിക്കൃഷ്ണന്‍ തനിക്ക് താല്‍പര്യമില്ളെന്ന് നേതൃത്വത്തെ അറിയിച്ചു. തുടര്‍ന്ന് സി.പി.എമ്മിലെ ഒരു പ്രബലവിഭാഗം അടൂര്‍ ഗോപാലകൃഷ്ണനെയും ഷാജി എന്‍. കരുണിനെയും സമീപിച്ചെങ്കിലും ഇരുവരും താല്‍പര്യമില്ളെന്ന് അറിയിച്ചതോടെയാണ് പുന$സംഘടന നീണ്ടത്.
ഒരൊത്തുതീര്‍പ്പ് ഫോര്‍മുല എന്ന നിലയിലാണ് സിബി മലയിലിനെ കെ.എസ്.എഫ്.ഡി.സിയിലേക്കും സമാന്തരസിനിമക്കാരുടെ പിന്തുണയോടെ പി.ടി. കുഞ്ഞുമുഹമ്മദിനെ അക്കാദമിയിലേക്കും പരിഗണിക്കുന്നത്. അതേസമയം, അക്കാദമി ഡെപ്യൂട്ടി ഡയറക്ടര്‍ (പ്രോഗ്രാംസ്) ജയന്തി നരേന്ദ്രനാഥ് ഉള്‍പ്പെടെയുള്ളവരുടെ കരാര്‍ പുതുക്കിനല്‍കേണ്ടതില്ളെന്ന് മന്ത്രി എ.കെ. ബാലന്‍ അക്കാദമി സെക്രട്ടറി രാജ്മോഹന് നിര്‍ദേശം നല്‍കി. നാളെയാണ് ജയന്തിയുടെ കരാര്‍ കാലാവധി അവസാനിക്കുന്നത്.
നേരത്തേ ജയന്തിയുടെ നിയമനം അനധികൃതമാണെന്ന് കണ്ട് ഇവരെ അക്കാദമിയില്‍ നിന്ന് പുറത്താക്കാന്‍ ഉത്തരവിട്ടിരുന്നെങ്കിലും രാഷ്ട്രീയസമ്മര്‍ദംമൂലം മന്ത്രിക്കുതന്നെ ഉത്തരവ് മരവിപ്പിക്കേണ്ടിവന്നത് ഏറെ വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.