തിരുവനന്തപുരം: നടന്‍ കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച അന്വേഷണം സി.ബി.ഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ സര്‍ക്കാറിന് നല്‍കിയ ശിപാര്‍ശയത്തെുടര്‍ന്നാണ് തീരുമാനം. മണിയുടെ മരണം സംബന്ധിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണന്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം സമര്‍പ്പിച്ചിരുന്നു.
മണിയുടെ മരണം സംബന്ധിച്ച് ബന്ധുക്കളുടെ സംശയവും അറിയപ്പെടുന്നവ്യക്തി എന്ന പരിഗണനയും മുന്‍നിര്‍ത്തിയാണ് കേസ് സി.ബി.ഐക്ക് വിടാന്‍ പൊലീസ് മേധാവി ശിപാര്‍ശ ചെയ്തത്. ഈ റിപ്പോര്‍ട്ടിനെ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയും അനുകൂലിച്ചതോടെ മുഖ്യമന്ത്രി കേസ് സി.ബി.ഐക്ക് വിടുകയായിരുന്നു. എസ്.പി പി.എന്‍. ഉണ്ണിരാജന്‍െറ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിച്ചിരുന്നത്. വിജ്ഞാപനം പുറത്തിറങ്ങിയാലുടന്‍ തിങ്കളാഴ്ച തന്നെ ഇക്കാര്യം കേന്ദ്ര പേഴ്സനല്‍ മന്ത്രാലയത്തെ അറിയിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
കലാഭവന്‍ മണിയുടെ ആന്തരികാവയവത്തില്‍ കീടനാശിനിയുടെ സാന്നിധ്യമുണ്ടെന്ന് കാക്കനാട്ടെ ലാബില്‍ നടത്തിയ പരിശോധനയില്‍ കണ്ടത്തെിയിരുന്നു. പിന്നീട് ഹൈദരാബാദിലെ കേന്ദ്ര ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ കീടനാശിനി സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടുമില്ല. മറിച്ച് ആന്തരികാവയവങ്ങളില്‍നിന്ന് മെഥനോളിന്‍െറ സാന്നിധ്യമാണ് കണ്ടത്തെിയത്. മണി മരിച്ച് മൂന്ന് മാസമായിട്ടും അന്വേഷണം എങ്ങുമത്തൊത്ത സാഹചര്യത്തിലാണ് രാമകൃഷ്ണനും മണിയുടെ കുടുംബാംഗങ്ങളും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.