യു.എ.ഇയില്‍ ‘ഉഡ്ത പഞ്ചാബ്’ മുറിവേല്‍ക്കാതെ ഓടും

അബൂദബി: വിവാദ ബോളിവുഡ് ചലച്ചിത്രം ‘ഉഡ്്ത പഞ്ചാബ്’ യു.എ.ഇയില്‍ ജൂണ്‍ 16ന് റിലീസ് ചെയ്യും. ചിത്രത്തില്‍ കുറ്റകരമായ ഒന്നുമില്ളെന്ന് നാഷനല്‍ മീഡിയ കൗണ്‍സില്‍ (എന്‍.എം.സി) അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ച രാവിലെയാണ് എന്‍.എം.സി അംഗങ്ങള്‍ ചലച്ചിത്രം കണ്ട് വിലയിരുത്തല്‍ നടത്തിയത്. ‘ഞങ്ങള്‍ ചലച്ചിത്രം കണ്ടു. ഇത് റിലീസിന് യോഗ്യമാണ്. ലഹരിയെ കുറിച്ചുള്ള ചലച്ചിത്രമായ ഇതില്‍ കുറ്റകരമായ ഒന്നുമില്ല. പ്രശ്നങ്ങളൊന്നുമില്ല’ -എന്‍.എം.സി മീഡിയ കണ്ടന്‍റ് ട്രാക്കിങ് ഡിപാര്‍ട്മെന്‍റ് ഡയറക്ടര്‍ ജുമാ ഉബൈദ് അല്‍ ലീം പറഞ്ഞു.

മറ്റേതൊരു ചലച്ചിത്രത്തേയും പോലെ തന്നെയാണ് ഇതിനെയും സമീപിച്ചതെന്നും അദേദഹം വ്യക്തമാക്കി.  15 പ്ളസ് റേറ്റിങ്ങാണ് ‘ഉഡ്ത പഞ്ചാബി’ന് നല്‍കുക. അതിനാലാല്‍ 15 വയസ്സിന് താഴെയുള്ളവര്‍ക്കായി ഈ ചലച്ചിത്രം പ്രദര്‍ശിപ്പിക്കാന്‍ പാടില്ല. ഒരു ഭാഗവും മുറിച്ചുമാറ്റാതെയാണ് ചലച്ചിത്രം യു.എ.യില്‍ പ്രദര്‍ശിപ്പിക്കുകയെന്ന് മേഖലയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. 

ഷാഹിദ് കപൂര്‍, ആലിയ ഭട്ട്, കരീന കപൂര്‍ എന്നിവര്‍ മുഖ്യ വേഷങ്ങളിലത്തെുന്ന ‘ഉഡ്ത പഞ്ചാബി’ന്‍െറ 89 ഭാഗങ്ങള്‍ സെന്‍സര്‍ ചെയ്യാന്‍ ഇന്ത്യയിലെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അധികൃതര്‍ നിര്‍ദേശിച്ചത് വിവാദമായിരുന്നു. സെന്‍സര്‍ ബോര്‍ഡിന്‍െറ നിര്‍ദേശത്തിനെതിരെ നിര്‍മാതാക്കള്‍ നല്‍കിയ ഹരജിയില്‍ ബോംബെ ഹൈകോടതി തിങ്കളാഴ്ച അനുകൂല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

പഞ്ചാബ് സംസ്ഥാനത്തെ മയക്കുമരുന്ന് പ്രശ്നമാണ് അഭിഷേക് ചോബെ സംവിധാനം ചെയ്ത ‘ഉഡ്ത പഞ്ചാബി’ന്‍െറ പ്രമേയം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.