പാലക്കാട്: വിദ്യാര്‍ഥിനികളെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ഉപാധികളോടെ ജാമ്യം. പാലക്കാട് ജില്ലാ സെഷന്‍സ് ജഡ്ജി കെ.പി. ഇന്ദിരയാണ് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിന് പുറമെ ഉത്തരവുണ്ടായ ദിവസം തന്നെ പാസ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കുക, എല്ലാ ആഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാവുക എന്നിവയാണ് ഉപാധികള്‍. വ്യാഴാഴ്ച കൊല്ലങ്കോട് പല്ലശ്ശനക്ക് സമീപത്തെ സിനിമാ ചിത്രീകരണ സ്ഥലത്തുനിന്നാണ് ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. തിരിച്ചറിയല്‍ പരേഡും നടന്നു.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം തടയല്‍ നിയമം (പോക്സോ) ശ്രീജിത്തിനെതിരെ ചുമത്തിയിട്ടുണ്ട്. എന്നാല്‍, പോക്സോയിലെ ഏറ്റവും കുറവ് ശിക്ഷ ലഭിക്കുന്ന 12ാം വകുപ്പാണ് ചുമത്തിയത്. ഇത് ജാമ്യം ലഭിക്കുന്ന വകുപ്പാണെന്നും മൂന്ന് വര്‍ഷം തടവോ പിഴയോ അല്ളെങ്കില്‍ രണ്ടും കൂടിയോ ആണ് ആ സെക്ഷന്‍ ചുമത്തിയാല്‍ ലഭിക്കുന്ന ശിക്ഷയെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.