നവാഗത സംവിധായകന്‍ ഹനീഫ് അഡൈന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍െറ സെറ്റിലാണ് മമ്മൂട്ടിയുടെ ജന്മദിനാഘോഷം നടന്നത്. ചിത്രീകരണത്തിനിടെ ഫാന്‍സ് അസോസിയേഷനും ചലച്ചിത്ര പ്രവര്‍ത്തകരും ഒരുക്കിയ ആഘോഷത്തിനിടെ പായസവും പൂക്കളുമായി പ്രകാശാനന്ദയും എത്തി. കേക്ക് മുറിച്ചും മധുരം നല്‍കിയും മമ്മൂട്ടി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. വൃക്കമാറ്റ ശസ്ത്രക്രിയക്ക് വിധേയരാകുന്നവരുടെ സാമ്പത്തിക പ്രതിസന്ധി പ്രകാശാനന്ദ മമ്മൂട്ടിയുടെ ശ്രദ്ധയില്‍പെടുത്തി. ഉടന്‍ പ്രതികരണവും വന്നു. കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷന്‍ ധനസഹായം നല്‍കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.
നൂറിലധികം ആളുകള്‍ക്കെങ്കിലും പദ്ധതിയുടെ പ്രയോജനം എത്തിക്കാനാണ് ശ്രമം. അടുത്ത മാസം മുതല്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ കെയര്‍ ആന്‍ഡ് ഷെയര്‍ മാനേജിങ് ഡയറക്ടര്‍ ഫാദര്‍ തോമസ് കുര്യന് നിര്‍ദേശം നല്‍കി. പ്രകാശാനന്ദയെ മമ്മൂട്ടി പൊന്നാടയണിയിച്ചു. ഫൗണ്ടേഷന്‍ മാനേജിങ് ഡയറക്ടര്‍ ഫാ. തോമസ് കുര്യന്‍ മരോട്ടിപ്പുഴ, ഡയറക്ടര്‍മാരായ റോബര്‍ട്ട് കുര്യാക്കോസ്, എസ്. ജോര്‍ജ്, പ്രോഗ്രാം കോഓഡിനേറ്റര്‍ സി.എസ്. തിരുമേനി, മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ സെക്രട്ടറി സബീര്‍ എന്നിവര്‍ പങ്കെടുത്തു.
ബുധനാഴ്ച രാവിലെ മുതല്‍തന്നെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം മമ്മൂട്ടി ജന്മദിനാഘോഷങ്ങളില്‍ പങ്കുചേര്‍ന്നിരുന്നു. ചിറ്റിലപ്പിള്ളി ഐ.ഇ.എസ് പബ്ളിക് സ്കൂളും ജന്മദിനാഘോഷം സംഘടിപ്പിച്ചിരുന്നു. കുട്ടികളുമായും മമ്മൂട്ടി ആഹ്ളാദം പങ്കിട്ടു. ഏറ്റവും ചെറിയ ക്ളാസില്‍ പഠിക്കുന്ന കുട്ടിയുടെ മനസ്സുമായാണ് നിങ്ങള്‍ക്കിടയില്‍ നില്‍ക്കുന്നതെന്നും ഈ നിമിഷം ഏറെ സന്തോഷം പകരുന്നുവെന്നും മമ്മൂട്ടി പറഞ്ഞപ്പോള്‍ കരഘോഷത്തോടെയാണ് കുട്ടികള്‍ എതിരേറ്റത്. മമ്മൂട്ടിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ തിക്കിത്തിരക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.