തലശ്ശേരി: പൈതൃകനഗരിയായ തലശ്ശേരിക്ക് അസുലഭനിമിഷങ്ങൾ സമ്മാനിച്ച് 47ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണം. മുനിസിപ്പൽ സ്റ്റേഡിയത്തിൽ നിറഞ്ഞുകവിഞ്ഞ ആയിരങ്ങളുടെ കരഘോഷങ്ങളും ആർപ്പുവിളികളും തീർത്ത ഉത്സവാന്തരീക്ഷത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡുകൾ സമ്മാനിച്ചത്. സിനിമാലോകത്തിന് നൽകിയ സമഗ്രസംഭാവനക്കുള്ള ജെ.സി. ഡാനിേയൽ അവാർഡ് അടൂർ ഗോപാലകൃഷ്ണന് മുഖ്യമന്ത്രി സമ്മാനിച്ചു.
മികച്ച ചിത്രത്തിനുള്ള അവാർഡ് സംവിധായിക വിധു വിൻസൻറും നിർമാതാവ് എം.പി. വിൻസൻറും ഏറ്റുവാങ്ങി. മികച്ച സംവിധായികക്കുള്ള അവാർഡും ‘മാൻഹോളി’െൻറ സംവിധായിക വിധു വിൻസൻറ് മുഖ്യമന്ത്രിയിൽനിന്ന് സ്വീകരിച്ചു. മികച്ച നടനുള്ള അവാർഡ് വിനായകനും മികച്ച നടിക്കുള്ള അവാർഡ് രജിഷ വിജയനും മുഖ്യമന്ത്രിയിൽനിന്ന് ഏറ്റുവാങ്ങി.
മണികണ്ഠൻ ആർ. ആചാരി (മികച്ച സ്വഭാവനടൻ), കാഞ്ചനാമ്മ (മികച്ച സ്വഭാവനടി), ചേതൻ ജയലാൽ (മികച്ച ബാലനടൻ), അബേനി ആദി (മികച്ച ബാലനടി), സലിംകുമാർ (മികച്ച കഥാകൃത്ത്), എം.ജെ. രാധാകൃഷ്ണൻ (മികച്ച ഛായാഗ്രാഹകൻ), ശ്യാം പുഷ്കരൻ (മികച്ച തിരക്കഥാകൃത്ത്), എം. ജയചന്ദ്രൻ (സംഗീതസംവിധായകൻ), സന്തോഷ് ബാബുസേനൻ (രണ്ടാമത്തെ മികച്ച സിനിമയുടെ നിർമാതാവും സംവിധായകനും), വിഷ്ണു വിജയ് (മികച്ച സംഗീതസംവിധായകൻ), സൂരജ് സന്തോഷ് (മികച്ച ഗായകൻ), ദിലീഷ് പോത്തൻ (പ്രത്യേക അവാർഡ്), ആഷിഖ് അബു (പ്രത്യേക അവാർഡ്), ഹെൻറി മേസിയാഹ് (മികച്ച കളറിസ്റ്റ്), ബി. അജിത്കുമാർ (മികച്ച എഡിറ്റിങ്), ഗിരീഷ്് ഗംഗാധരൻ (പ്രത്യേക ജൂറി പരാമർശം -ഛായാഗ്രഹണം), സതീഷ് ബാബുസേനൻ (രണ്ടാമത്തെ മികച്ച സിനിമാസംവിധായകൻ), കെ. കലാധരൻ (പ്രത്യേക ജൂറി അവാർഡ്), എ. ചന്ദ്രശേഖർ (പ്രത്യേക ജൂറി പരാമർശം), ഗോകുൽദാസ് (മികച്ച കലാസംവിധായകൻ), നാഗരാജ് (മികച്ച കലാസംവിധായകൻ), വിനീത് (നൃത്തസംവിധാനം), ജയദേവൻ ചെക്കടത്ത് (മികച്ച സൗണ്ട് ഡിസൈനർ), ഇ. സന്തോഷ്കുമാർ (കഥയിൽ ജൂറിയുടെ പ്രത്യേക പരാമർശം), സുരഭി ലക്ഷ്മി (അഭിനയത്തിൽ ജൂറിയുടെ പ്രത്യേക പരാമർശം), സ്റ്റഫി സേവ്യർ (മികച്ച കോസ്റ്റ്യൂംസ് ഡിസൈനർ), എൻ.പി. സജീഷ് (മികച്ച ലേഖനം), അജു കെ. നാരായണൻ (മികച്ച പുസ്തകം), ചെറി ജേക്കബ് കെ. (മികച്ച പുസ്തകം), യു.എ. അജിത് (മികച്ച കുട്ടികളുടെ സിനിമകളുടെ നിർമാതാവ്), അരുൺ വിശ്വം (മികച്ച കുട്ടികളുടെ സിനിമയുടെ സംവിധായകൻ), എൻ.ജി. റോഷൻ (മികച്ച മേക്കപ്മാൻ), പ്രമോദ് (മികച്ച സൗണ്ട് മിക്സ്), ഷാനവാസ് കെ. ബാവക്കുട്ടി (മികച്ച നവാഗത സംവിധായകൻ), വിജയ് മോഹൻ മേനോൻ (മികച്ച ഡബിങ് ആർട്ടിസ്റ്റ്), എം. തങ്കമണി (മികച്ച ഡബിങ് ആർട്ടിസ്റ്റ്) എന്നിവരും മുഖ്യമന്ത്രിയിൽനിന്ന് അവാർഡുകൾ ഏറ്റുവാങ്ങി. മികച്ച ഗാനരചയിതാവിനുള്ള അവാർഡ് ഒ.എൻ.വി. കുറുപ്പിനുവേണ്ടി മകൾ മായയും മികച്ച ഗായികക്കുള്ള അവാർഡ് കെ.എസ്. ചിത്രക്കുവേണ്ടി സേതുവും ഏറ്റുവാങ്ങി.
ചടങ്ങിൽ സിനിമാരംഗത്തുനിന്നുള്ള 11 പ്രതിഭകളെ മുഖ്യമന്ത്രി ആദരിച്ചു. െഎ.വി. ശശി, കെ.പി. കുമാരൻ, രാഘവൻ, കുേട്ട്യടത്തി വിലാസിനി, സീമ, നിലമ്പൂർ ആയിഷ, ബി. വസന്ത, പി.വി. ഗംഗാധരൻ, ടി.വി. ചന്ദ്രൻ, ശ്രീധരൻ ചമ്പാട്, പൂവച്ചൽ ഖാദർ എന്നിവർക്കാണ് ആദരമർപ്പിച്ചത്. മന്ത്രി എ.കെ. ബാലന് അധ്യക്ഷതവഹിച്ചു. സാംസ്കാരികവകുപ്പ് സെക്രട്ടറി റാണിജോർജ് ആമുഖപ്രഭാഷണം നടത്തി.
മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, രാമചന്ദ്രൻ കടന്നപ്പള്ളി, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, അടൂർ ഗോപാലകൃഷ്ണൻ, ജൂറി ചെയർമാനായ എ.കെ. ബിർ എന്നിവർ സംസാരിച്ചു. മന്ത്രി കെ.കെ. ശൈലജ, സംഗീത നാടക അക്കാദമി ചെയർപേഴ്സൻ കെ.പി.എ.സി. ലളിത, എം.പിമാരായ പി.കെ. ശ്രീമതി ടീച്ചർ, കെ.കെ. രാഗേഷ്, എം.എൽ.എമാരായ മുകേഷ്, ടി.വി. രാജേഷ്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, തലശ്ശേരി നഗരസഭ ചെയർമാൻ സി.കെ. രമേശൻ, ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സൻ ബീനാപോൾ എന്നിവര് സംബന്ധിച്ചു. സംഘാടകസമിതി ചെയർമാൻ എ.എൻ. ഷംസീർ എം.എൽ.എ സ്വാഗതവും ജനറൽ കൺവീനർ പ്രദീപ് ചൊക്ലി നന്ദിയും പറഞ്ഞു.
ചലച്ചിത്രതാരം ശോഭനയും സംഘവും അവതരിപ്പിച്ച നൃത്തവിരുന്നും എം. ജയചന്ദ്രന് നയിച്ച സംഗീതവിരുന്നും രമേഷ് പിഷാരടിയും സംഘവും അണിനിരന്ന ഹാസ്യകലാവിരുന്നുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.