പുതിയ സംഘടനക്ക് നല്ല ഉദ്ദേശ്യമെന്ന് നടൻ ദിലീപ്

കൊച്ചി: തിയറ്റർ ഉടമകളുടെ പുതിയ സംഘടനക്ക് രൂപം നൽകുന്നത് നല്ല ഉദ്ദേശ്യത്തോടെ എന്ന് സിനിമ നടൻ ദിലീപ്. തിയറ്റർ അടച്ചിടുന്ന അവസ്ഥ ഇനി ഉണ്ടാവില്ല. സിനിമയെ സ്നേഹിക്കുന്നവരെയും പ്രേക്ഷകരെയും തിയറ്റർ സമരം നിരാശപ്പെടുത്തി. പുതിയ സംഘടനക്ക് സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ പേരുടെയും പിന്തുണയുണ്ടെന്നും ദിലീപ് മാധ്യമങ്ങളോട് പറഞ്ഞു.

നിരവധി ആളുകളുടെ പരിശ്രമത്തിന്‍റെ ഫലമായി ഒരു സിനിമ പ്രദർശനത്തിന് വരുമ്പോൾ പ്രദർശിപ്പിക്കില്ലെന്ന് പറയുന്നത് ശരിയല്ല. ഒരു കൂടിയാലോചന പോലും ഇല്ലാതെ സ്വീകരിച്ച തീരുമാനമാണിത്. പുതിയ സംഘടന താൽകാലികമായി രൂപീകരിക്കുന്നതല്ല. മലയാള സിനിമയുടെ കൂട്ടായ്മയാണിത്. ശക്തമായി മുന്നോട്ടു പോകും. ഭാവിയിൽ പുതിയ സംഘടനക്കായിരിക്കും പ്രാധാന്യം ലഭിക്കുകയെന്നും ദിലീപ് വ്യക്തമാക്കി.

ഈ സീസണിൽ സംസ്ഥാന സർക്കാർ, നിർമാതാക്കൾ, തിയറ്റർ ഉടമകൾ എന്നീ വിഭാഗങ്ങൾക്ക് ലഭിക്കേണ്ട നല്ലൊരു വിഹിതം നഷ്ടമായി. പ്രശ്നങ്ങൾ ഉണ്ടെങ്കിൽ തിയറ്റർ അടച്ചിടാതെ ചർച്ചയിലൂടെ പരിഹരിക്കാൻ സാധിക്കും. താൻ കള്ളപ്പണം കൊണ്ടാണ് തിയറ്ററുകൾ ഉണ്ടാക്കിയതെന്ന ആരോപണം തള്ളിക്കളയുന്നതായും ദിലീപ് പറഞ്ഞു.  

പുതിയ സംഘടനയുടെ ചെയർമാനായി ദിലീപിനെ യോഗം തെരഞ്ഞെടുത്തു.

Tags:    
News Summary - actor dileep talk about new film exhibitors organisation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.