ആഭാസത്തിന് എ സർട്ടിഫിക്കറ്റ് നൽകി മൂക്കുകയറിടാൻ ശ്രമിക്കുന്നവരോട്....

റി​മ ക​ല്ലി​ങ്ക​ലും സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടും പ്ര​ധാ​ന വേ​ഷ​ങ്ങളിലെ​ത്തു​ന്ന ചി​ത്ര​മായ 'ആഭാസ'ത്തിന്‍റെ സെൻസർ കുരുക്കിനെതിരെ അണിയറപ്രവർത്തകർ. ന​വാ​ഗ​ത​നാ​യ ജു​ബി​ത്ത് ന​മ്ര​ട​ത്താണ് ചിത്രം സം​വി​ധാ​നം ചെയ്ത ചിത്രത്തിൽ നിന്ന് ചില ഡയലോഗുകൾ ഒഴിവാക്കിയാൽ എ സർട്ടിഫിക്കറ്റ് നൽകാമെന്നാണ് സെൻസർ ബോർഡിന്‍റെ വാദം. ഇതിനെതിരെ അണിയറപ്രവർത്തകർ റിവ്യു സമിതിക്ക് മുന്നിൽ അപ്പീൽ പോകാനിരിക്കുകയാണ്. ജനുവരി 5ന് റിലീസ് ചെയ്യാനിരുന്നതായിരുന്നു ചിത്രം. 

ഇതേതുടർന്ന് സെൻസർ ബോർഡിനെ രൂക്ഷഭാഷയിൽ വിമർശിച്ച് ചിത്രത്തിലെ വേഷമിട്ട ദിവ്യ ഗോപിനാഥിന്‍റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു

സിനിമയിലെ 90 വർഷം നാമെല്ലാവരും ആഘോഷിക്കുന്ന ഈ വേളയിൽ സിനിമ രംഗത്തെ കുറിച്ചും നാടിനടന്മാരെ കുറിച്ചും ഏറെ ചർച്ച ചെയ്യുന്ന നാളുകാളാണിപ്പോൾ. സിനിമ എന്ന മേഖലയുണ്ടായതിനു ശേഷമാണ് നടിനടന്മാരുണ്ടായത് അതുകൊണ്ട് തന്നെ സിനിമ ഇന്നെവിടെ എത്തി, ഏതൊക്കെ സാഹചര്യങ്ങളിലൂടെ കടന്നു പോകുന്നു എന്ന് തിരിച്ചറിഞ്ഞു അതിലെ പോരായ്മകൾ മനസിലാക്കി നമ്മൾ ഓരോരുത്തരും ഒരുമിച്ചു നിന്ന് അതൊക്കെ അതിജീവിക്കാൻ ശ്രമിച്ചതിന്‍റെ ഫലമായാണ് സിനിമ ഇന്ന് ഇവിടെ എത്തി നിൽക്കുന്നത്.

നടിനടന്മാരുടെ ഏതെങ്കിലും അഭിപ്രായങ്ങൾ മുഖവിലക്കെടുത്ത് ജനങ്ങൾ തമ്മിൽ തല്ലു കൂടാൻ വരെ തയ്യാറാകുന്നു. സിനിമയില്ലെങ്കിൽ സിനിമ നടിയുമില്ല നടനുമില്ല. അതിന്‍റെ പ്രവർത്തന രംഗത്തുള്ള ആരും തന്നെയില്ല.

"ആഭാസം എന്ന ഞങ്ങളുടെ സിനിമയ്ക്കു എ സർട്ടിഫിക്കറ്റ് തന്ന് മൂക്കുകയറിടാൻ ശ്രമിക്കുന്ന സെൻസർ ബോർഡിലെ ചേച്ചി ചേട്ടന്മാർക്കായി എഴുതുന്നത്"

ഒരു തിരക്കഥാകൃത്ത് ഒരുപാട് നാളുകൾ ആലോചിച്ചു അവരുടെ മറ്റു സന്തോഷങ്ങളെല്ലാം മാറ്റി വച്ച് ഈ കർത്തവ്യത്തിന് പ്രാധാന്യം നൽകി അതിനു വേണ്ടി രാപ്പകലെന്നില്ലാതെ പ്രവർത്തിക്കുന്നു. കഥ പൂർത്തിയാക്കിയതിന് ശേഷവും തിരക്കുകൾ കഴിയുന്നില്ല. തന്‍റെ കഥ പല പല പ്രൊഡ്യൂസർമാരോട് പറഞ്ഞും വിവരിച്ചും അവരുടെ കളിയാക്കലുകളും നെഗറ്റീവ് അഭിപ്രായങ്ങളും പോസിറ്റീവ് അഭിപ്രായങ്ങളും കേട്ട്. സിനിമക്കുള്ളിലെ രാഷ്ട്രീയവും മറ്റു പല കാര്യങ്ങളും അറിഞ്ഞു സിനിമയെ മാത്രം സ്നേഹിക്കുന്ന മനസിലാക്കുന്ന സെൻസിബിൾ ആയ ഒരു പ്രൊഡ്യൂസറിനെ കിട്ടി അതിനു ഒരു ബജറ്റ് ഉണ്ടാക്കി അഭിനേതാക്കളുടെ ഡേറ്റ് വാങ്ങി നൂറിൽ കൂടുതൽ ആളുകളുടെ കഠിനാധ്വാനം കൊണ്ട് പലരുടെയും സ്നേഹവും സഹായവും ഒക്കെ കൊണ്ട് രണ്ട് മാസം കൊണ്ട് ഷൂട്ടിങ് കഴിഞ്ഞു. (40% പണിയേ കഴിഞ്ഞിട്ടുള്ളൂ) അതിനു ശേഷം സംഗീതം, എഡിറ്റിംഗ്, ബി ജി എം, സൗണ്ട്,വി.എഫ്.എക് എല്ലാം വൃത്തിയായി പൂർത്തിയാക്കി. സെൻസറിങ്ങിനൊരു ഒരു ഡേറ്റ് തന്ന് തിരുവനന്തപുരത്തു ചെന്ന് ക്യൂബിൽ അപ്‌ലോഡ് ചെയ്തു. 

സെൻസർ ബോർഡിലുള്ള ചേച്ചിമാരുടെയും ചേട്ടന്മാരുടെയും സമയവും സൗകര്യവും നോക്കി സംവിധായകനും പ്രൊഡ്യൂസറും ഇവരുടെ പിന്നാലെ ഒരുപാട് നടന്നു. സ്വാർത്ഥ രാഷ്ട്രീയങ്ങളെ മുറുകെ പിടിക്കുന്ന, സെൻസർ ബോർഡിൽ ഇരിക്കാൻ പോലും യോഗ്യതയില്ലാത്ത ഒരു കൂട്ടം ആളുകൾക്ക്‌ മുമ്പിൽ ഒരുപാട് നേരമിരുന്നു. ദേശീയ അവാർഡ് നേടിയ സംവിധായകരും തിരക്കഥാകൃത്തുക്കളും അഭിനേതാക്കൾ നമുക്കുണ്ടെങ്കിലും സെൻസർബോഡിൽ ഇരിക്കുന്ന ചേട്ടന്മാരും ചേച്ചിമാരും ആരാണെന്നു അറിഞ്ഞാൽ സങ്കടമാകും.

ഒരുപാട് പേരുടെ ഒരുപാട് നാളത്തെ കഠിനാധ്വാനത്തിനും പണത്തിനും വിലകൽപിക്കാതെ കാലിൻമേൽ കാൽ കയറ്റി 
അവിടെ കട്ട് ചെയ്യ്‌ ഇവിടെ കട്ട് ചെയ്യ് എന്നൊക്കെ പറയുന്നു. ഈ അഹങ്കാരവും അധികാരവും കാണിക്കാനുള്ള അവകാശം ആരാണിവർക്ക് നൽകിയത്. ഈ അഹങ്കാരത്തിന് അറുതി വരുത്താൻ നമ്മളെ കൊണ്ട് എന്താ ചെയ്യാൻ കഴിയും.

ഇതിനൊക്കെ ഒരവസാനം വരുത്താൻ നമ്മൾ ജനങ്ങൾ ഒരുമിച്ചു നിന്ന് ശബ്ദം ഉയർത്തിയാൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പാണ്. നിങ്ങളുടെ എതിർപ്പിന്‍റെയും കൂട്ടിന്‍റെയും ശക്തി നമ്മൾ ഈ ദിവസങ്ങളിൽ ഒരുപാട് കണ്ടു കഴിഞ്ഞു. നമ്മൾ പ്രേക്ഷകർ ഒരുമിച്ചു നിൽക്കുക തന്നെ ചെയ്യണം.

 നടിനടന്മാരെ ചൊല്ലി അന്യോന്യം വഴക്കിടുന്നതിലും ചർച്ച ചെയ്യുന്നതിലും എത്രയോ മുകളിലാണ് ഈ ആവശ്യം. ഒരു അവകാശവും അധികാരവുമില്ലാത്ത ഇവർ സിനിമയുടെ കഴുത്തിൽ കത്തി വെക്കുമ്പോൾ നോക്കി നിക്കാതെ പ്രതികരിക്കണം. ശബ്ദം ഇതിനെതിരെയാണുയർത്തേണ്ടത്.

NB:-സിനിമയില്ലെങ്കിൽ നടിയുമില്ല നടനുമില്ല. അതിന്‍റെ പ്രവർത്തന രംഗത്തുള്ള ആരും തന്നെയില്ല.സിനിമ പ്രക്ഷകരും ഇല്ല

 

Full View
Tags:    
News Summary - Actress Against Censor Board Aabhaasam-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.