മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് അയാൾ ഭീഷണിപ്പെടുത്തുന്നു -അഞ്ജലി അമീർ

കോഴിക്കോട് സ്വദേശിയായ യുവാവിനെതിരെ പരാതിയുമായി നടി അഞ്ജലി അമീർ. ഇഷ്ടമില്ലാത്ത വ്യക്തിയുമായി ലിവിങ് ടുഗദെറിൽ ഏർപ്പെടേണ്ടി വന്നുവെന്നും ഇന്ന് അയാൾ തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും നടി ഫേസ്ബുക്ക് വിഡിയോയിലൂടെ പറഞ്ഞു. ഒട്ടും താൽപര്യമില്ലാതെയാണ് അയാളുമായുള്ള ബന്ധം കൊണ്ടുപോയത്. അയാൾ ചതിക്കുകയാണെന്ന് പിന്നീട് മനസിലായി. ഈ ബന്ധത്തിൽ നിന്നും വേർപിരിഞ്ഞാൽ അയാൾ എന്നെ കൊല്ലുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഭീഷണിപ്പെടുത്തുന്നുവെന്നും അഞ്ജലി കൂട്ടിച്ചേർത്തു.

Full View

കോഴിക്കോട് കൊടുവള്ളി കിഴക്കോത്ത് സ്വദേശി വി.സി അനസിനെതിരെയാണ് അഞ്ജലി അമീറിന്റെ ആരോപണം. തന്നെ പല വിധത്തില്‍ അയാള്‍ വ‍ഞ്ചിച്ചെന്നും നാലു ലക്ഷം രൂപ തരാനുണ്ടെന്നും അവർ ആരോപിച്ചു.

കുറച്ച് നാൾ മുമ്പ് ഞാനൊരു പോസ്റ്റ് പങ്കുവച്ചിരുന്നു. ഒരാൾ എന്നെ വല്ലാതെ വിഷമിപ്പിക്കുന്നു, മാനസികമായും ശാരീരകമായും ഉപദ്രവിക്കാൻ ശ്രമിക്കുന്നതായി പറഞ്ഞിരുന്നു. എനിക്ക് ഒരു തരത്തിലും ഇഷ്ടമില്ലാത്ത വ്യക്തിയുമായി പല സാഹചര്യങ്ങൾ കൊണ്ട് ലിവിങ് ടുഗദെറിൽ ഏർപ്പെടേണ്ടി വന്നിരുന്നു. എനിക്ക് ഒട്ടും താൽപര്യമില്ലാതെയാണ് ആ ബന്ധം കൊണ്ടുപോയത്. അയാൾ എന്നെ ചതിക്കാൻ പോയ സാഹചര്യത്തിലാണ് അങ്ങനെയൊരു പോസ്റ്റ് ചെയ്തത്. ഇപ്പോൾ ഞാന്‍ ഈ ബന്ധത്തിൽ നിന്നും വേർപിരിഞ്ഞാൽ അയാൾ എന്നെ കൊല്ലുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഭീഷണിപ്പെടുത്തുന്നു. ലോകത്ത് ഏറ്റവും വെറുക്കുന്നതും അയാളെയാണ്. പൊലീസിൽ പരാതി കൊടുത്തു. ഇതുവരെ 4 ലക്ഷം രൂപ എനിക്ക് തരാനുണ്ട്. മാനസികമായി അടുപ്പമില്ലെങ്കിൽ പോലും ഞങ്ങൾ ഒരുമിച്ചാണ് താമസിക്കുന്നത്. കോളജിൽ എന്നെ കൊണ്ടാക്കാൻ അവിടെ വരുമായിരുന്നു. അവിടെ വന്നാല്‍ പോലും ഞാൻ എവിടെപ്പോകുവാണെന്ന് തിരഞ്ഞു നടക്കും. കഴിഞ്ഞ ഒന്നരവർഷമായി അയാൾ ഒരു ജോലിക്കുപോലും പോകുന്നില്ല. എനിക്ക് ചോദിക്കാനും പറയാനും ആരുമില്ല എന്ന ധൈര്യമാണ് അയാൾക്ക്. സത്യത്തിൽ ആത്മഹത്യയുടെ വക്കിലാണ് ഞാൻ. ജീവിതം മതിയായി. വേറൊരു നിവർത്തി ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെയൊരു ലൈവില്‍ വന്നത്. താന്‍ ആത്മഹത്യയുടെ വക്കിലാണെന്നും എന്തെങ്കിലും സംഭവിച്ചാല്‍ അയാള്‍ മാത്രമാകും ഉത്തരവാദിയെന്നും നടി പറഞ്ഞു. പൊലീസിലും വനിതാ കമ്മീഷനിലും പരാതി നൽകിയിട്ടുണ്ട്.

-അഞ്ജലി അമീര്‍

Tags:    
News Summary - Actress Anjali Ameer Says Threaten by Acid Attack-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.