കളമശേരി: കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയ കേസിൽ നടൻ അജു വർഗീസ് അറസ്റ്റിൽ. ഐ.പി.സി 228 (എ) വകുപ്പാണ് അജുവിനെതിരെ ചുമത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയ കളമശേരി പൊലീസ് അജുവിനെ ജാമ്യത്തിൽ വിട്ടു.
ആക്രമണത്തിന് ഇരയായ നടിയുടെ പേര് അജു വർഗീസ് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇതേതുടർന്ന് അജുവിനെതിരെ കേസ് രജിസ്റ്റർ ചെയ്ത പൊലീസ്, സ്റ്റേഷനിൽ വിളിച്ചു വരുത്തി നേരത്തെ മൊഴി രേഖപ്പെടുത്തിയിരുന്നു. തുടർന്ന് എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അജു ഹൈകോടതിയെ സമീപിച്ചു. കൂടാതെ കേസ് പിൻവലിക്കുന്നതിൽ എതിർപ്പില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള സത്യവാങ്മൂലം നടിയുടെ അഭിഭാഷകൻ ഹാജരാക്കി.
എന്നാൽ, ഇരക്ക് പരാതില്ലെന്ന കാരണം ചൂണ്ടിക്കാട്ടി കേസ് റദ്ദാക്കാൻ സാധിക്കില്ലെന്ന് ഹൈകോടതി നിലപാട് സ്വീകരിക്കുകയായിരുന്നു. അജുവിന്‍റെ ഫോൺ വിശദ പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും ഇതിന്‍റെ റിപ്പോർട്ട് ലഭിക്കാനുണ്ടെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.