കൊച്ചി: ആക്രമണത്തിനിരയായ നടിക്കെതിരായ പരാമർശത്തിൽ ഖേദപ്രകടനവുമായി നടൻ ദിലീപ്. വ്യാഴാഴ്ച കൊച്ചിയിൽ ‘അമ്മ’യുടെ വാർഷിക ജനറൽ ബോഡി യോഗത്തിലാണ് സംഘടനയുടെ ട്രഷറർ കൂടിയായ ദിലീപ് ഖേദപ്രകടനം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് താൻ പറഞ്ഞതും പറയാത്തതുമായ കാര്യങ്ങളാണ് മാധ്യമങ്ങളിലടക്കം ചർച്ചയായിരിക്കുന്നത്.
ചാനൽ ചർച്ചയിലെ പരാമർശം ബോധപൂർവമായിരുന്നില്ല. ഇത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഖേദിക്കുന്നു. നാല് മാസമായി താൻ ഇക്കാര്യത്തിൽ മനോവിഷമം അനുഭവിക്കുകയാണ്. ഇതിെൻറ പേരിൽ പലരും തന്നെ വേട്ടയാടുന്നു. തനിക്ക് എല്ലാവരുെടയും പ്രാർഥനയും പിന്തുണയും വേണമെന്നും ദിലീപ് യോഗത്തിൽ അഭ്യർഥിച്ചു.
തുടർന്ന് നടന്ന വാർത്താസമ്മേളനത്തിൽ ഇതേക്കുറിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനും ദിലീപ് വിശദീകരണം നൽകി. കുട്ടുകൂടുേമ്പാൾ ശ്രദ്ധിക്കണമെന്നും പ്രതിയായ ആളും നടിയും സിനിമയുടെ സെറ്റിൽ ഒരുപാട് ദിവസം ഒരുമിച്ച് ജോലി ചെയ്തിട്ടുണ്ട് എന്നും മാത്രമാണ് താൻ പറഞ്ഞത്. പക്ഷേ, അതിനെ വളച്ചൊടിച്ച് മറ്റൊരു രീതിയിൽ അവതരിപ്പിച്ചത് ആരാണെന്ന് എല്ലാവർക്കും അറിയാം. ഇക്കാര്യത്തിൽതാൻ നേരത്തെതന്നെ ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ദിലീപ് വ്യക്തമാക്കി.
നടിക്ക് പൾസർ സുനിയുമായി അടുത്ത സൗഹൃദമുണ്ടെന്നും ഇത് ഒഴിവാക്കിയിരുന്നെങ്കിൽ ആക്രമണം നടക്കില്ലെന്നുമായിരുന്നു ചാനൽ ചർച്ചയിൽ ദിലീപിെൻറ പരാമർശങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.