കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെതിരെ തെളിവില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാര്‍. ദിലീപിനെ ചോദ്യം ചെയ്യുമ്പോള്‍ തെളിവുകള്‍ ഉണ്ടായിരുന്നിെല്ലന്നുമാത്രമാണ് ഉദ്ദേശിച്ചത്. ആര്‍ക്കും ക്ലീന്‍ചീറ്റ് നല്‍കിയിട്ടിെല്ലന്നും അദ്ദേഹം വ്യക്തമാക്കി. കേസിൽ ദിലീപിനെതിരെ തെളിവില്ലെന്ന് സെൻകുമാർ അഭിമുഖത്തിൽ പറഞ്ഞത് വിവാദമായിരുന്നു. അഭിമുഖത്തിെൻറ ഒരുഭാഗം മാത്രമാണ് വാരിക പ്രസിദ്ധീകരിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു.
തെളിവും സംശയവും രണ്ടാണ്. 13 മണിക്കൂർ ദിലീപിനെ ചോദ്യം ചെയ്യുമ്പോൾ പൊലീസിെൻറ പക്കൽ സംശയങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. ഇതില്‍നിന്ന് മാറി തെളിവുകളിലേക്ക് അന്വേഷണസംഘം എത്തണമെന്നാണ് പറഞ്ഞത്. കേസന്വേഷണത്തിെൻറ തുടക്കത്തില്‍ ഏകോപനമുണ്ടായിരുന്നിെല്ലന്ന് പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു. ദിലീപിനെ ചോദ്യം ചെയ്യുന്നത് സംഘത്തലവൻ ഐ.ജി ദിനേശ് കശ്യപ് അറിഞ്ഞിരുന്നില്ല. ഇക്കാര്യം ദിനേശ് കശ്യപ് നേരിട്ട് പറഞ്ഞിട്ടുണ്ട്. ദിനേശ് കശ്യപ് സത്യസന്ധനായ ഉദ്യോഗസ്ഥനാണ്. എ.ഡി.ജി.പി ബി. സന്ധ്യ മണിക്കൂറുകളോളം അന്വേഷണ ഉദ്യോഗസ്ഥെൻറ അഭാവത്തിൽ ചോദ്യം ചെയ്യൽ നടത്തിയത് പ്രശസ്തിക്ക് വേണ്ടിയാണെന്നുപറഞ്ഞത് സെൻകുമാർ ആവർത്തിച്ചു.
അന്വേഷണം മികച്ച രീതിയിലാണെന്ന് പറഞ്ഞ് സന്ധ്യയെ ഡി.ജി.പി ലോക്നാഥ് ബെഹ്റ അഭിനന്ദിച്ചത് പൊലീസിെൻറ ആഭ്യന്തരകാര്യമാണെന്നും താനിപ്പോൾ അതിലില്ലെന്നും അദ്ദേഹം പറഞ്ഞു. കേസിൽ സർക്കാർതലത്തിൽനിന്ന് ഇടപെടലൊന്നും ഉണ്ടായിട്ടില്ല. സര്‍ക്കാറുമായി അവസാനഘട്ടത്തില്‍ നല്ല ബന്ധമായിരുന്നു. സർവിസിലിരുന്നപ്പോള് തെൻറ പേരില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടില്ല. എന്നാല്‍, തെൻറ പെന്ഷന് രേഖകള്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. ഉന്നത ഉദ്യോഗസ്ഥെൻറ ഇടപെടലാണ് ഇതിനുപിന്നിൽ. വേണ്ടിവന്നാൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.