കൊച്ചി: ആക്രമിക്കപ്പെട്ട നടിയുമായി ചര്‍ച്ച ചെയ്തില്ലായെന്നതാണ് തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെന്ന് രചന നാരായണൻകുട്ടിയും ഹണിറോസും. ഹരജിയിലെ വീഴ്ച തിരുത്തുമെന്നും എ.എം.എം.എയുടെ യോഗശേഷം ഇവർ പറഞ്ഞു. ഹരജിയില്‍ സുഹൃത്തിന് എതിരായിവന്ന ഭാഗം നീക്കംചെയ്യും. എന്നാല്‍, ഹരജി പിന്‍വലിക്കില്ല. 32 വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള അഭിഭാഷകനാണ് നടിക്കുവേണ്ടി ഹാജരാകുന്നതെന്ന് അറിഞ്ഞിരുന്നില്ല -അവർ വ്യക്തമാക്കി.
നടി അക്രമിക്കപ്പെട്ട കേസില്‍ കക്ഷിചേരാൻ ഹണിറോസ്, രചന നാരായണന്‍കുട്ടി എന്നിവര്‍ ഹരജി നൽകിയത് ‘അമ്മ’യുടെ തീരുമാനമല്ലെന്ന് ട്രഷറര്‍ ജഗദീഷ് വ്യക്തമാക്കി. സംഘടന, രചനയോടും ഹണിയോടും ആക്രമിക്കപ്പെട്ട നടിക്ക് എന്തൊക്കെ സഹായങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്ന് ചര്‍ച്ച ചെയ്തിരുന്നുവെന്നതല്ലാതെ ഔദ്യോഗിക തീരുമാനമെടുത്തിരുന്നില്ല. അവര്‍ സ്വയം എടുത്ത തീരുമാനപ്രകാരമാണ് ഹരജി നൽകിയത്. അതിൽ പിഴവുകള്‍ വന്നത് ഏതുരീതിയില്‍ തിരുത്തണമെന്ന് തീരുമാനിക്കും. അമ്മ നേരിട്ട് ഈ വിഷയത്തില്‍ ഇടപെട്ടിട്ടില്ല. ആക്രമിക്കപ്പെട്ട നടിയോട് കക്ഷിചേരുന്നതിനെപ്പറ്റി ആലോചിച്ചിരുന്നില്ല. എന്നാല്‍, രചനയും അവരും അടുത്ത സുഹൃത്തുക്കളാണെന്നും ജഗദീഷ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.