ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിെൻറ പകർപ്പ് ആവശ്യ പ്പെട്ടുള്ള ഹരജിയിൽ വിധിവരുന്നതുവരെ കുറ്റം ചുമത്തരുതെന്ന നടൻ ദിലീപിെൻറ ആവശ്യ ത്തെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അനുകൂലിച്ചു. ഇക്കാര്യം വിചാരണക്കോടതിയെ അറിയിക്കുമെന്നും കേസ് മാറ്റിവെക്കാൻ ആവശ്യപ്പെടുമെന്നും സംസ്ഥാനം സുപ്രീംകോടതിയിൽ വ്യക്തമാക്കി.
ചൊവ്വാഴ്ച വാദം കേൾക്കുന്നതിനിടെ സർക്കാർ നിലപാട് രേഖപ്പെടുത്തിയ ജസ്റ്റിസ് എ.എം. ഖാൻവിൽകർ അധ്യക്ഷനായ ബെഞ്ച് ദിലീപിെൻറ ഹരജി മേയ് ഒന്നിലേക്ക് മാറ്റി. തെൻറ നിരപരാധിത്വം തെളിയിക്കാൻ മെമ്മറി കാർഡിെൻറ പകർപ്പ് അത്യാവശ്യമാണെന്നും ഇക്കാര്യത്തിൽ തീരുമാനം വരുന്നതുവരെ കുറ്റം ചുമത്തരുതെന്നുമാണ് ദിലീപിെൻറ വാദം. നടിയെ ആക്രമിക്കുമ്പോൾ ഒന്നാംപ്രതി പൾസർ സുനി മൊബൈലിൽ പകർത്തിയതെന്ന് പറഞ്ഞ് പൊലീസ് സമർപ്പിച്ച മെമ്മറി കാർഡിെൻറ പകർപ്പ് വേണമെന്നാണ് ദീലിപിെൻറ ആവശ്യം. വിചാരണക്കോടതിയും ഹൈേകാടതിയും തള്ളിയിരുന്നു.
തെൻറ നിരപരാധിത്വം തെളിയിക്കാൻ മെമ്മറി കാർഡിെൻറ പകർപ്പ് അത്യാവശ്യമാണെന്നും ഇക്കാര്യത്തിൽ തീരുമാനം വരുന്നതുവരെ കുറ്റം ചുമത്തരുതെന്നുമാണ് ദിലീപിെൻറ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.