കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ക്വട്ടേഷൻ നൽകിയതിന് പിന്നിൽ സ്ത്രീയാണെന്ന് പൾസർ സുനി പറഞ്ഞത് നടൻ ദിലീപിനെ രക്ഷിക്കാനുള്ള തന്ത്രമായിരുന്നെന്ന് പൊലീസ് വിലയിരുത്തൽ. പൾസർ സുനി പറഞ്ഞതുപോലുള്ള ഒരു സ്ത്രീയുടെ സാന്നിധ്യം കേസിൽ ഇല്ലെന്ന് പൊലീസ് ഉറപ്പിച്ചിട്ടുണ്ട്. ആക്രമിച്ച സമയത്ത് സുനി തന്നെയാണ് നടിയോട് ഇത് ഒരു സ്ത്രീയുടെ ക്വട്ടേഷനാണെന്ന് പറഞ്ഞത്. നടി ഇക്കാര്യം ആദ്യമൊഴിയിൽതന്നെ പൊലീസിനോട് വ്യക്തമാക്കിയിരുന്നു. സുനിയുെട മൊഴിയെടുക്കലിലും ‘മാഡ’ത്തെക്കുറിച്ച് പരാമർശമുണ്ടായിരുന്നു.
ക്വട്ടേഷൻ ഏറ്റെടുത്ത പൾസർ സുനി ഒരു കാരണവശാലും ദിലീപിനെ കേസിലേക്ക് വലിച്ചിഴക്കാതിരിക്കാൻ ശ്രദ്ധിച്ചതിെൻറ ഭാഗമായിരുന്നു മാഡത്തെക്കുറിച്ച പരാമർശമെന്നാണ് പൊലീസ് കരുതുന്നത്. ദിലീപിെൻറ വിശ്വസ്തനായിരുന്നു സുനിയെന്ന് ജയിലിൽനിന്ന് അയച്ച കത്തിലൂടെ വ്യക്തമാണ്. അന്വേഷണം ദിലീപിലേക്ക് എത്താതിരിക്കാൻ സുനി പരമാവധി ശ്രദ്ധിച്ചിരുന്നു. ജയിലിലായാലും ദിലീപ് സാമ്പത്തികമായി സഹായിക്കുമെന്ന ഉറച്ച വിശ്വാസമാണ് സുനിക്ക് ഉണ്ടായിരുന്നത്. അതിനാലാണ് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ച സമയംവരെ ദിലീപിെൻറ പേര് അയാൾ പൾസർ വ്യക്തമാക്കാതിരുന്നത്. കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യൽ തുടരുകയാണ്. ദിലീപിെൻറ ഉറ്റ സുഹൃത്തായ നാദിർഷായെ വീണ്ടും ചോദ്യംചെയ്യുമെന്ന് സൂചനയുണ്ട്. രണ്ട് ദിവസത്തിനകം ആലുവ പൊലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്യുമെന്നാണ് അറിയുന്നത്. ദിലീപുമായി ബന്ധപ്പെട്ട നിരവധിയാളുകളെ പൊലിസ് ക്ലബിലേക്ക് വിളിച്ചുവരുത്തിയും ചെയ്തുവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.