നടിയെ ആക്രമിച്ച സംഭവം: പ്രതീഷ്ചാക്കോയുടെ  ജൂനിയർ അഭിഭാഷകൻ കസ്​റ്റഡിയിൽ

നെടുമ്പാശ്ശേരി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട്​ ഒളിവിൽ കഴിയുന്ന പ്രതീഷ്ചാക്കോയുടെ ജൂനിയർ അഭിഭാഷകനെ ​അന്വേഷണസംഘം കസ്​റ്റഡിയിലെടുത്തു. രാജു ജോസഫിനെയാണ് കൊച്ചിയിൽനിന്ന്​ ഞായറാഴ്ച വൈകീട്ടോടെ കസ്​റ്റഡിയിലെടുത്തത്. ആലുവ പൊലീസ്​ ക്ലബിലെത്തിച്ച് രാത്രി വൈകിയും ചോദ്യം ചെയ്യുകയാണ്​. പ്രധാന തെളിവായ സിംകാർഡ് പൾസർ സുനി അഭിഭാഷകൻ പ്രതീഷ്ചാക്കോയെ ഏൽപിച്ചെന്ന് മൊഴി നൽകിയിരുന്നു. അറസ്​റ്റ് ചെയ്യുന്നതിനുള്ള നീക്കം ആരംഭിച്ചപ്പോഴേക്കും പ്രതീഷ്​ ചാക്കോ മുങ്ങി. ഇ​േതതുടർന്നാണ്​ ഇദ്ദേഹത്തി​​െൻറ ജൂനിയർ അഭിഭാഷകനെ കസ്​റ്റഡിയിലെടുത്തത്. 

കഴിഞ്ഞദിവസം നടൻ ദിലീപ് അങ്കമാലി കോടതിയിൽ സമർപ്പിച്ച രണ്ട് മൊബൈൽ ഫോണുകൾ കോടതി അന്വേഷണസംഘത്തിന് കൈമാറും. ഈ ഫോണിലേക്ക് വന്നതും പുറത്തേക്ക് പോയതുമായ കാളുകൾ വിശദമായി പരിശോധിക്കും. ഫോണിൽ കൃത്രിമം നടത്തിയിട്ടുണ്ടോയെന്നത്​ സംബന്ധിച്ച് ശാസ്​ത്രീയ പരിശോധന നടത്തുമെന്ന് പൊലീസ്​ അറിയിച്ചു. ദിലീപി​​െൻറ വീട്​ റെയ്ഡ് നടത്താനൊരുങ്ങിയപ്പോഴാണ് ഫോൺ കോടതിയിൽ ഹാജരാക്കാൻ സന്നദ്ധമായതെന്നറിയുന്നു.

Tags:    
News Summary - actress attack case pratheesh chacko

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.