പല്ലവി രവീന്ദ്രൻ എന്ന കഥാപാത്രത്തിന് പാർവതിയുടെ മുഖം മാത്രം -നിർമ്മാതാവ് ഷെർഗ

കോഴിക്കോട്: ‘പല്ലവി രവീന്ദ്രൻ’ എന്ന കഥാപാത്രത്തിന് നടി പാർവതി തിരുവോത്തി‍ന്‍റെ മുഖം മാത്രമേ മനസിൽ ഉണ്ടായിര ുന്നുള്ളുവെന്ന് ‘ഉയരെ’യുടെ നിർമ്മാതാക്കളിൽ ഒരാളായ ഷെർഗ. പാർവതിക്കെതിരെ സമൂഹിക മാധ്യമങ്ങളിൽ നടക്കുന്ന അക്രമ ത്തെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവർ.

സമൂഹത്തിന് എന്തെങ്കിലും സന്ദേശം നൽകുന്നതായിരിക്കണം സിനിമകളെന്നും ത‍ന്‍റെ മൂന്ന് പെൺമക്കൾ പ്രൊഡ്യൂസർമാരായ ‘ഉയരെ’ അത്തരത്തിലൊരു സിനിമയാണെന്ന് പ്രമുഖ നിർമ്മാതാവ് പി.വി. ഗംഗാധരൻ പറഞ്ഞു. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് സിനിമ നിർമാണം അവസാനിപ്പിക്കില്ല. ഉടനെ തന്നെ തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ മക്കളായ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവരുടെ ആഗ്രഹമാണ് ഈ സിനിമയെന്നും ഗംഗാധരൻ കൂട്ടിച്ചേർത്തു.

എസ്.ക്യൂബ് ഫിലിംസണ് ‘ഉയരെ’ നിർമ്മിച്ചിരിക്കുന്നത്. ബോബി^സഞ്ജയ് ആണ് ചിത്രത്തി‍​​​െൻറ രചന.

Tags:    
News Summary - Actress Parvathy Uyare Pallavi Ravindran -Movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.