ഐമ സെബാസ്റ്റ്യൻ വിവാഹിതയാകുന്നു; വരൻ കെവിൻ പോൾ

മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ജേക്കബിന്‍റെ സ്വർഗരാജ്യം എന്നീ ചിത്രങ്ങളിൽ അഭിനയിച്ച  നടി ഐമ സെബാസ്റ്റ്യൻ വിവാഹിതയാകുന്നു. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, കാടു പൂക്കുന്ന നേരം, എന്നീ ചിത്രങ്ങൾ നിർമ്മിച്ച വീക്കെൻഡ് ബ്ലോക്ബ്സ്റ്റേഴ്സ് എന്ന സിനിമാ നിർമ്മാണ- വിതരണ കമ്പനി ഉടമസ്ഥയായ സോഫിയ പോളിന്‍റെ മകൻ കെവിൻ പോളാണ് വരൻ. ഇരുവരുടേയും വീട്ടുകാര്‍ തമ്മില്‍ ചേര്‍ന്നുറപ്പിച്ച വിവാഹമാണ്. ഡിസംബറില്‍ വിവാഹ നിശ്ചയവും ജനുവരിയില്‍ വിവാഹവും നടക്കും.

കെവിൻ പോൾ
 

2013ല്‍ നിര്‍മിച്ച ദൂരം എന്ന സിനിമയിലൂടെയാണ് ഐമ അഭിനയരംഗത്തെത്തുന്നത്. മനു കണ്ണന്താനം സംവിധാനം ചെയ്ത ദൂരം എന്ന ചിത്രത്തില്‍ ഐമയുടെ ഇരട്ട സഹോദരി ഐനയും അഭിനയിച്ചിട്ടുണ്ട്. യു.എ.ഇ.യില്‍ ജനിച്ചുവളര്‍ന്ന ഐമ ദുബൈ മണിപ്പാല്‍ സര്‍വകലാശാലയിലെ എം.ബി.എ. വിദ്യാര്‍ഥിനിയാണ്. ഷാര്‍ജയിലാണ് താമസം.

'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍' എന്ന ചിത്രത്തില്‍ ഐമ മോഹന്‍ലാലിന്‍റെ മകളായി വേഷമിട്ടിരുന്നു. 

Tags:    
News Summary - Aima sebastian getting Married soon-Movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.