മധുരരാജയിലെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങിയതിന് ശേഷം പുലിവാല് പിടിച്ചിരിക്കുകയാണ് നടൻ അജു വർഗീസ്. സുരു എന് നാണ് ചിത്രത്തിലെ അജുവിന്‍റെ കഥാപാത്രത്തിന്‍റെ പേര്. ഇത് തമിഴ് നടൻ സൂര്യയെ പരിഹസിക്കുന്നുവെന്ന് പറഞ്ഞാണ് ആരാധ കർ രംഗത്തെത്തിയത്.
ഫേസ്ബുക്കിൽ കമന്‍റുകൾ കൊണ്ട് പൊറുതിമുട്ടിയ അജുവർഗീസ് തന്നെ ഇക്കാര്യത്തിൽ വിശദീകരണ വുമായി ഫേസ്ബുക്കിൽ കുറിപ്പിട്ടു.
പ്രിയപ്പെട്ട സൂര്യ സർ ഫാൻസ് അറിയുവാൻ, മധുരരാജാ എന്ന സിനിമയിലെ എന്റെ പേര് ഞാൻ ഇട്ടത് അല്ല. നിങ്ങൾ കരുതുന്ന പോലെ ആ വലിയ മനുഷ്യനെ കളിയാക്കാൻ വേണ്ടിയും അല്ല -എന്നായിരുന്നു അജുവിന്‍റെ കുറിപ്പ്.
കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ അജുവിന്‍റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങിയത്. ദ ഒാണർ ഒാഫ് സായിപ്പ് -സുരു എന്നായിരുന്നു പോസ്റ്ററിൽ ഉണ്ടായിരുന്നത്.
പുലിമുരുകന് ശേഷം സംവിധായകൻ വൈശാഖാണ് മമ്മൂട്ടിയെ നായകനാക്കി മധുരരാജ സംവിധാനം ചെയ്യുന്നത്. പോക്കിരിരാജയുടെ രണ്ടാം ഭാഗമാണ് ചിത്രം. ജഗപതി ബാബുവാണ് വില്ലനായി അഭിനയിക്കുന്നത്. അനുശ്രീ, മഹിമ നമ്പ്യാര്‍ , ഷംന കാസിം എന്നിവരാണ് നായികമാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.