??????

പത്​മാവതിലെ അലാവുദ്ദീൻ ഖിൽജി എസ്​.പി നേതാവ്​ അസംഖാനെ ഒാർമിപ്പിച്ചു - ജയപ്രദ

ന്യൂഡൽഹി: പത്​മാവത്​ സിനിമയിലെ അലാവുദ്ദീൻ ഖിൽജിയെ കണ്ടപ്പോൾ സമാജ്​വാദി പാർട്ടിലെ അസംഖാനെ ഒാർമിച്ചുവെന്ന്​ നടിയും രാഷ്​ട്രീയ പ്രവർത്തകയുമായ ജയപ്രദ. താൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നപ്പോൾ അസംഖാൻ ശല്യ​െപ്പടുത്തിയിരുന്നു. പത്​മാവത്​ കണ്ടപ്പോൾ ഖിൽജിയുടെ സ്വഭാവം അസംഖാനെ ഒാർമിപ്പിച്ചുവെന്നും ജയപ്രദ പറഞ്ഞു. ഉത്തർ പ്രദേശിലെ രാംപുർ മണ്ഡലത്തിലെ മുൻ എം.പിയാണ്​ ജയപ്രദ. 

എസ്​.പി നേതാവി​​​െൻറ ധാർഷ്​ട്യത്തിനും നിയമവിരുദ്ധ നടപടികൾക്കുമെതിരെ നേര​െത്തയും ജയപ്രദ പരാതിപ്പെട്ടിരുന്നു. ത​​​െൻറ പ്രതിഛായ തകർക്കുന്നതിനായി മോശം പോസ്​റ്ററുകൾ അസംഖാൻ പ്രചരിപ്പിക്കുന്നുവെന്ന്​ 2009 ലും താരം ആരോപിച്ചിരുന്നു. 

Tags:    
News Summary - Alauddin Khilji in Padmaavat reminded me of Azam Khan: Jaya Prada - Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.