ന്യൂഡൽഹി: പുല്‍വാമാ ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തില്‍ പാകിസ്താന്‍ സിനിമാപ്രവര്‍ത്തകർക്ക് ഇന്ത്യന്‍ സിനിമയില്‍ വിലക്ക്. ഓള്‍ ഇന്ത്യ സിനി വര്‍ക്കേഴ്‌സ് അസോസിയേഷനാണ് പാക് സിനിമ പ്രവർത്തകരെ ഇന്ത്യൻ ഫിലിം ഇൻഡസ് ട്രിയുടെ ഭാഗമാക്കില്ലെന്ന് വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചത്. പാകിസ്താനിൽ നിന്നുള്ള നടീനടൻമാരോ കലാകാര ൻമാരോ മറ്റ് പ്രവർത്തകരോ ഇനി മുതൽ ഇന്ത്യൻ സിനിമയുടെ ഭാഗമാകില്ലെന്ന് അസോസിയേഷൻ നേരത്തെ നിലപാടെടുത്തിരു ന്നു. ഇക്കാര്യം തിങ്കാളാഴ്ച എ.ഐ.സി.ഡബ്ല്യു.എ ജനറൽ സെക്രട്ടറി റോനക് സുരേഷ് ജെയിൻ ഒപ്പുവെച്ച പത്രകുറിപ്പിലൂടെ ഒൗദ്യോഗികമായി അറിയിച്ചു.
‘‘ജമ്മുകാശ്മീരിലെ പുൽവാമ ജില്ലയിൽ ഞങ്ങളുടെ ജവാൻമാർക്കെതിരെ നടന്ന ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു. ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍മാര്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നു. ഭീകരാക്രമണത്തിനും മനുഷ്യത്വമില്ലായ്മക്കുമെതിരെ ഓള്‍ ഇന്ത്യ സിനി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ രാജ്യത്തോടൊപ്പം നില്‍ക്കുന്നു.
പാക് സിനിമാപ്രവര്‍ത്തകര്‍ക്ക് രാജ്യത്ത് വിലക്ക് ഏര്‍പ്പെടുത്തുന്നതായി ഒൗദ്യോഗികമായി അറിയിക്കുന്നു. നമ്മുടെ രാജ്യത്തെ സിനിമാപ്രവര്‍ത്തകരില്‍ ആരെങ്കിലും അവരോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെങ്കില്‍ അവര്‍ക്കും വിലക്കും കർശന നടപടികളും നേരിടേണ്ടിവരും. രാജ്യത്തിനാണ് പ്രഥമ പരിഗണന. ഞങ്ങൾ രാജ്യത്തോടൊപ്പം നിൽക്കുന്നു’’ -എ.ഐ.സി.ഡബ്ല്യു.എ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
ഉറി ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തിലും പാക് താരങ്ങള്‍ക്ക് ഇന്ത്യൻ സിനിമയിൽ നിന്ന് അനൗദ്യോഗിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
പുൽവാമ ആക്രമണത്തിെൻറ പശ്ചാത്തലത്തിൽ ടീ സീരിസ് യുട്യൂബിൽ നിന്ന് പാക് ഗായകരുടെ പാട്ടുകൾ നീക്കം ചെയ്തിരുന്നു. റാഹേത്ത് ഫത്തേഹ് അലി ഖാൻ, ആത്തിഫ് അസ്ലം തുടങ്ങിയവരുടെ പാട്ടുകളാണ് യുട്യൂബിൽ നിന്ന് നീക്കം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.