മമ്മൂട്ടിക്ക് ഹുങ്ക്; ലാലിനോട് പിന്തുണ തേടിയതിന്‍റെ വിരോധം -കണ്ണന്താനം

കൊ​ച്ചി: എറണാകുളത്തെ ഇടത്-വലത് സ്ഥാനാർഥികൾ മികച്ചവരെന്ന നടൻ മമ്മൂട്ടിയുടെ പ്രസ്താവനയെ വിമർശിച്ച് എൻ.ഡി.എ സ്ഥ ാനാർഥി അൽഫോൺസ് കണ്ണന്താനം. പരാമർശത്തിന് പിന്നിൽ മമ്മൂട്ടിയുടെ ഹുങ്കാണെന്ന് കണ്ണന്താനം ആരോപിച്ചു.

നമ്മൾ ച ീത്തയാണെന്നും മറ്റുള്ളവർ മാന്യന്മാരാണെന്നും അർഥമാക്കുന്നതാണ് മമ്മൂട്ടിയുടെ പ്രസ്താവന. പക്വതയില്ലായ്മയാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. ഞാനാണ് തീരുമാനിക്കുന്നത് ആർക്ക് വോട്ട് ചെയ്യണമെന്ന ഭാവമാണ് മമ്മൂട്ടിക്കെന്നും കണ്ണന്താനം പറഞ്ഞു.

മമ്മൂട്ടിയുടെ പരാമർശത്തിന് പിന്നിൽ മോഹൻലാലിനെ കണ്ട് പിന്തുണ തേടിയതിന്‍റെ വിരോധമാകാം. തെരഞ്ഞെടുപ്പിൽ ജയിക്കുമെന്നാണ് പ്രതീക്ഷയെന്നും കണ്ണന്താനം മാധ്യമങ്ങളോട് വ്യക്തമാക്കി.

എ​റ​ണാ​കു​ളം പ​ന​മ്പി​ള്ളി​ന​ഗ​ർ ജി.​എ​ച്ച്.​എ​സ്.​എ​സി​ലെ 105ാം ന​മ്പ​ർ ബൂ​ത്തി​ൽ ഭാര്യ സുൽഫത്തിനൊപ്പം വോ​ട്ട്​ രേ​ഖ​പ്പെ​ടു​ത്താൻ എത്തിയപ്പോഴാണ് ന​ട​ൻ മ​മ്മൂ​ട്ടി, യു.​ഡി.​എ​ഫ്​ സ്​​ഥാ​നാ​ർ​ഥി ഹൈ​ബി ഈ​ഡ​നെയും എ​ൽ.​ഡി.​എ​ഫ്​ സ്​​ഥാ​നാ​ർ​ഥി പി. ​രാ​ജീ​വിനെയും കുറിച്ച് പ്രതികരിച്ചത്.

ഇ​ട​ത്തും വ​ല​ത്തു​മാ​യി​ നി​ന്ന ഇ​രു സ്​​ഥാ​നാ​ർ​ഥി​ക​ളെ​യും ചൂ​ണ്ടി ഇ​വ​ർ ര​ണ്ടു​പേ​രും ന​മു​ക്ക് വേ​ണ്ട​പ്പെ​ട്ട​വ​രാ​ണെ​ന്ന്​ വോ​ട്ട്​ ചെ​യ്​​തി​റ​ങ്ങി​യ മ​മ്മൂ​ട്ടി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​റ​ഞ്ഞത്.

വോ​ട്ട്​ ന​മ്മു​ടെ അ​വ​കാ​ശ​മ​ല്ല, അ​ധി​കാ​ര​മാ​ണ്. ആ ​അ​ധി​കാ​രം വി​നി​യോ​ഗി​ക്കാ​ൻ കി​ട്ടു​ന്ന ഏ​ക അ​വ​സ​ര​മാ​ണ്​ ഇ​ത്. അ​തി​നാ​ൽ ആ​രും വോ​ട്ട്​ ചെ​യ്യാ​തി​രി​ക്ക​രു​ത്. കൂ​ടെ പ​ഠി​ച്ച​വ​രും സ​ഹ​പ്ര​വ​ർ​ത്ത​ക​രും കൂ​ട്ടു​കാ​രു​മൊ​ക്കെ ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്നു​ണ്ടെന്നും മമ്മൂട്ടി വ്യക്തമാക്കിയിരുന്നു.

Full View
Tags:    
News Summary - Alphons Kannanthanam Criticise Mammootty -Movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.