ട്രെയിനും വിമാനവും കപ്പലുമെല്ലാം പോലെയാണ് ഇന്ത്യക്കാർക്ക് ബച്ചൻ. കണ്ടാൽ മതിയാവില്ല. ഓരോ കാഴ്ചയും പുത്തൻ കൗതുകം. അങ്ങനെയിരിക്കെ തെൻറ ഏറ്റവും പുതിയ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യൻ വെള്ളിത്തിരയിലെ സൂപ്പർ ഡ്യൂപ്പർ മെഗാസ്റ്റാർ. ഹിമാചൽ പ്രദേശിലെ മണാലിയിൽനിന്നാണ് കാഴ്ച.
മൈനസ് മൂന്ന് ഡിഗ്രി തണുപ്പ്. അതാണ് ചിത്രത്തിെൻറ പശ്ചാത്തലം. ‘തണുപ്പ് കുത്തിക്കയറുന്നു’ എന്നാണ് അടിക്കുറിപ്പ്. അതിനാൽ, തണുപ്പിനെ പുറത്തു നിർത്താനാവശ്യമായതെല്ലാം ബച്ചൻ അണിഞ്ഞിട്ടുണ്ട്. ടിൻറഡ് സൺഗ്ലാസ്, ചുവന്ന ചെക്ക് ഷർട്ട്, കറുത്ത ജാക്കറ്റ്...എല്ലാം ചേരുേമ്പാൾ സിനിമക്ക് പുറത്ത് മറ്റൊരു അമിതാഭ് അവതാരം.
ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും ചിത്രം കണ്ട് ആദ്യം പ്രതികരിച്ചത് ബച്ചെൻറ പ്രിയ മകൾ ശ്വേത. ‘ഡാഡി കൂൾ’ എന്നായിരുന്നു കമൻറ്. തുടർന്ന് മറ്റൊരു ചിത്രംകൂടി ബച്ചൻ പങ്കുവെച്ചു. അതിൽ നടൻ രൺബീർ കപൂറിനെയും കാണാം. ‘ബ്രഹ്മാസ്ത്ര’ എന്ന ചിത്രത്തിെൻറ ഷൂട്ടിങ് ലൊക്കേഷനിൽനിന്നാണ് ബച്ചൻ പുതിയ ചിത്രം പുറത്തുവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.