കോവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി മഹാരാഷ്ട്രയിൽ ചാപ്പകുത്തൽ പുരോഗമിക്കു ന്നതിനിടെ, കൈയിൽ ചാപ്പ കുത്തിയ ചിത്രവുമായി ‘താര രാജാവു’ തന്നെ ട്വിറ്ററിലെത്തി. സാക്ഷാ ൽ അമിതാഭ് ബച്ചൻ. വീട്ടിൽ നിരീക്ഷണത്തിൽ എന്നതാണ് ചാപ്പയിലെ വാചകം. സുരക്ഷിതരായി രിക്കൂ, കരുതലെടുക്കൂ, വൈറസ് ബാധ തെളിഞ്ഞാൽ ഐസൊലേഷന്‍ വിധേയനാകൂ... എന്നൊരു ഉപദേശംകൂടി സൂപ്പർ താരം ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്.
വോട്ടെടുപ്പ് സമയത്ത് കൈയിൽ പുരട്ടുന്ന മഷികൊണ്ടാണ് ചാപ്പകുത്തിയിരിക്കുന്നത്. ദീർഘനാൾ മായാതെ നിൽക്കും. കോവിഡിനെ നിലക്കുനിർത്താൻ, പടരാതെ പിടിച്ചുനിർത്താൻ ലോകമെമ്പാടും പെടാപ്പാട് പെടുേമ്പാൾ താരമൂല്യമുള്ളവരുടെ വാക്കുകൾക്ക് ജനങ്ങളിൽ വലിയ സ്വാധീനം ചെലുത്താനാകുമെന്ന തിരിച്ചറിവാണ് മുംബൈ കോർപറേഷനെ ഈ നീക്കത്തിന് പ്രേരിപ്പിച്ചത്.
ഞായറാഴ്ചകളിൽ വീട്ടിൽ ആരാധകരെ കാണുന്ന ചടങ്ങും ബച്ചൻ മാറ്റിവെച്ചു. കൊറോണയെ തുരത്താനുള്ള ബോധവത്കരണത്തിന് ബച്ചൻ സാമൂഹിക മാധ്യമങ്ങളിൽ സജീവമായുണ്ട്. ബച്ചൻ എഴുതി ചൊല്ലിയ ഒരു കവിതയുടെ വിഡിയോയും അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. ബോളിവുഡ് നടൻ ദിലീപ് കുമാർ സ്വയരക്ഷയുടെ ഭാഗമായി വീട്ടിൽതന്നെ തങ്ങാൻ പോകുന്ന കാര്യം പങ്കുവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.