മുംബൈ: മൂന്നര പതിറ്റാണ്ടിലേറെയായി വീട്ടിലുള്ളപ്പോഴൊക്കെ, ഞായറാഴ്ചകളിൽ അമിതാ ഭ് ബച്ചൻ ആരാധകരെ മുഖം കാണിക്കുന്നത് പതിവാണ്. എന്നാൽ, ഇത്തവണ ആരാധകർക്ക് മുമ്പി ലെത്തിയത് അവരിൽ ആശങ്കയുണ്ടാക്കുന്ന ബച്ചന്റെ വാക്കുകളാണ്.
‘‘ഇന്ന് ഞായറാഴ്ച മുഖം കാണിക്കൽ ഉണ്ടാകില്ല... കിടക്കുകയാണ്... വേദനയുണ്ട്... എല്ലാവരെയും അറിയിക്കുക, ആശങ്കപ്പെടാൻ ഒന്നുമില്ല, പുറത്തേക്ക് വരാൻ കഴിയില്ല.’’ -തെൻറ ബ്ലോഗിൽ അദ്ദേഹം ആരാധകർക്കായി കുറിച്ചു. കഥയറിയാതെ എന്നിട്ടും ചില ആരാധകർ അദ്ദേഹത്തിന്റെ വസതിയായ ജുഹുവിലെ ജൽസക്ക് മുമ്പിൽ ഒരുനോക്ക് പ്രതീക്ഷിച്ച് കാത്തുനിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.