തിരുവനന്തപുരം: താര സംഘടനയായ 'അമ്മ'യെ വിമർശിച്ച് നടനും എം.എൽ.എയുമായ കെ.ബി ഗണേഷ് കുമാർ. ‘അമ്മ’ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ഗണേഷ് കുമാർ പ്രസിഡന്‍റ് ഇന്നസെന്‍റിന് അയച്ച കത്ത് പുറത്തുവന്നു. നടി പീഡിപ്പിക്കപ്പെട്ടപ്പോൾ സംഘടന നിസംഗത പാലിച്ചു. പിച്ചിച്ചീന്തപ്പെട്ടത് സഹപ്രവർത്തകയുടെ ആത്മാഭിമാനമാണ്. അന്ന് ‘അമ്മ’യുടെ നേതൃത്വം തിരശീലക്ക് പിന്നിലൊളിച്ചുവെന്നും കത്തിൽ ഗണേഷ് കുറ്റപ്പെടുത്തുന്നു.
കഴിഞ്ഞ ദിവസം ചേർന്ന ‘അമ്മ’യുടെ യോഗത്തിന് മുമ്പ് അയച്ച കത്താണ് പുറത്തുവന്നത്. ദിലീപിനെ വേട്ടയാടിയപ്പോഴും അമ്മയുടെ സമീപനം ശരിയായില്ല. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ സിനിമ ലോകത്ത് മാത്രമല്ല പൊതുസമൂഹത്തിലും ചർച്ചയായതാണ്. താൻ ആവശ്യപ്പെട്ടിട്ടും ഈ വിഷയങ്ങളിൽ ഇന്നസെന്‍റ് ഇടപെട്ടില്ലെന്നും അദ്ദേഹം കത്തിൽ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.