അനുപം ഖേറിന്‍റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു

ന്യൂഡൽഹി: നടൻ അനുപം ഖേറിന്‍റെ ട്വിറ്റർ അക്കൗണ്ട് പാക് അനുകൂലികൾ ഹാക്ക് ചെയ്തു. നിലവിൽ ലോസ് ആഞ്ചലസിലാണ് അനുപം ഖേറുള്ളത്. അദ്ദേഹം തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.  തുർക്കിയിൽ നിന്നുള്ള പാക് അനുകൂലികളാണ് ഹാക്കിങ്ങിന് പിന്നിലെന്ന് സൂചനയുണ്ട്. അക്കൗണ്ട് ഹാക്ക് ചെയ്തതവർ 'ഞാൻ പാകിസ്താനെ സ്നേഹിക്കുന്നു' എന്ന് തുർക്കി ഭാഷയിൽ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഹാക്ക് ചെയ്തത് സംബന്ധിച്ച വിവരം ട്വിറ്റർ തന്നെ അനുപം ഖേറിനെ അറിയിക്കുകയും പെട്ടെന്ന് പരിഹരിക്കാമെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.  

Tags:    
News Summary - Anupam Kher's Twitter Account Hacked, Pro-Pakistan Tweet Allegedly Posted-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.