കൊച്ചി: നടൻ റിസബാവയെ അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്ന ഉത്തരവ് കോടതി പിൻവലിച്ചു. റിസബാവ നേരിട്ട് കോടതിയിൽ ഹാജരായതിനെത്തുടർന്നാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (എൻ.െഎ ആക്ട്) വാറണ്ട് തിരിച്ചുവിളിച്ചത്.
2014 ൽ എളമക്കര സ്വദേശിയിൽനിന്ന് 11 ലക്ഷം രൂപ വാങ്ങിയ ശേഷം കബളിപ്പിച്ചെന്നാണ് കേസ്. പരാതിക്കാരനായ സാദിഖിന്റെ മകനും റിസബാവയുടെ മകളുമായി വിവാഹമുറപ്പിച്ചിരുന്നത്രേ. ഈ പരിചയത്തില്‍ റിസബാവ 11 ലക്ഷം രൂപ സാദ്ദിഖില്‍ നിന്ന് കടം വാങ്ങിെയന്നാണ് പരാതിക്കാരൻ പറയുന്നത്.
പലതവണ തുക ആവശ്യപ്പെട്ട് റിസബാവയെ സമീപിച്ചെങ്കിലും കുറച്ചു സാവകാശം ചോദിക്കുകയാണുണ്ടായത്. അവസസാനം 2015 ജനുവരിയില്‍ സാദിഖിന് ഒരു ചെക്ക് നല്‍കിയിരുന്നു. പറഞ്ഞ കാലാവധി കഴിഞ്ഞതോടെ സാദിഖ് ചെക്ക് ബാങ്കില്‍ കളക്ഷനയച്ചു. എന്നാല്‍ അത് മടങ്ങി. ഇതോടെയാണ് സാദിഖ് കേസ് നൽകിയത്.
പലതവണ നോട്ടീസ് അയച്ചിട്ടും ഹാജരാക്കാത്തതിനെത്തുടർന്ന് റിസബാവയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതോടെയാണ് നേരിട്ട് എത്തിയത്. കേസ് ഇൗമാസം 26 ന് വീണ്ടും വാദം കേൾക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.