കൊച്ചി: ഗൂഢാലോചന കേസിൽ അറസ്റ്റിലായ നടൻ ദിലീപുമായി ഭൂമി, പണം ഇടപാടുകൾ ഇല്ലെന്ന് ആക്രമണത്തിന് ഇരയായ നടി. ഇത്തരത്തിലുള്ള തെറ്റായ പ്രചരണം ഒഴിവാക്കണമെന്ന് നടി അഭ്യർഥിച്ചു. വ്യക്തിവിരോധത്തിന്‍റെ പേരിൽ ആരെയും പ്രതിയാക്കാൻ ആവശ്യപ്പെട്ടിട്ടില്ല. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തോട് ആരുടെയും പേര് പറഞ്ഞിട്ടില്ല. ഒരു കുറ്റവാളിയും രക്ഷപ്പെടരുത്. നിരപരാധി ശിക്ഷിക്കപ്പെടാനും പാടില്ലെന്നും നടി വ്യക്തമാക്കി. സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡീയോ താൻ പോസ്റ്റ് ചെയ്തതല്ല. തനിക്ക് ഫേസ്ബുക്ക്, ട്വിറ്റർ അക്കൗണ്ടുകൾ ഇല്ലെന്നും നടി വാർത്താകുറിപ്പിൽ അറിയിച്ചു.
വാർത്താകുറിപ്പിന്‍റെ പൂർണരൂപം:സുഹൃക്കളേ...
ഒരു ചാനലില്‍ വന്നിരുന്നു സംസാരിക്കുവാനുള്ള മാനസികാവസ്ഥ ഇപ്പോള്‍ ഇല്ലാത്തതു കൊണ്ട് മാത്രമാണ് പിന്നെയും ഇങ്ങിനെ ഒരു കുറിപ്പെഴുതേണ്ടി വന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 17ന് വളരെ നിര്‍ഭാഗ്യകരമായ ഒരവസ്ഥയിലൂടെ എനിക്ക് കടന്നു പേകേണ്ടി വന്നു. അത് ഞാന്‍ സത്യസന്ധതയോടെ കേരള പൊലീസിനെ അറിയിക്കുകയും അതിന്‍റെ അന്വേഷണം നടന്നു കൊണ്ടിക്കുകയും ചെയ്യുന്നു. ഈ കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ നടന്ന ചില സംഭവങ്ങള്‍
നിങ്ങളോരോരുത്തരെയും പോലെ ഞെട്ടലോടെയാണ് ഞാനും കണ്ടത്. വക്തി വൈരാഗ്യത്തിന്‍റെ പേരിലോ മറ്റൊന്നിന്‍റെയോ പേരിലോ ഞാനൊരാളെയും പ്രതിയാക്കാന്‍ എവിടെയും ശ്രമിച്ചിട്ടില്ല.ഒരു പേര് പോലും എവിടെയും സൂചിപ്പിച്ചിട്ടില്ല. ഇത്ഞാന്‍ മുന്‍പും പറഞ്ഞിട്ടുള്ളതാണ്. ഈ നടന്‍റെ കൂടെ ഒരുപാട് സിനിമകളില്‍ അഭിനയിച്ച ഒരു വക്തിയാണ്ഞാന്‍. ഞങ്ങള്‍ തമ്മില്‍ പിന്നീട്ചില വ്യക്തിപരമായ പ്രശ്നങ്ങള്‍ ഉണ്ടാകുകയും ആ സൗഹൃദം പിന്നീടില്ലാതാകുകയും ചെയ്തത് വാസ്തവം തന്നെ. ആ വ്യക്തിയുടെ അറസ്റ്റുമായുള്ള വിവരങ്ങള്‍ അന്വേഷിച്ചപ്പോഴും തെളിവുകളെല്ലാം ആ വ്യക്തിക്ക് എതിരാണ് എന്നാണ് മാധ്യമങ്ങളിലൂടെയും അല്ലാതെയും അറിയാന്‍ കഴിഞ്ഞത്. തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന് ഈ വ്യക്തി അവകാശപ്പെടുന്നുണ്ടെങ്കിൽ അതത്രെയും പെട്ടെന്ന് പുറത്തുവരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
ഈ വ്യക്തി തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതും, തെറ്റ് ചെയ്തിട്ടില്ലെങ്കിൽ അതും എത്രയും പെട്ടെന്ന് തെളിയട്ടെ. നിയമത്തിനു മുമ്പിൽ എല്ലാവരും തുല്യരാണ്. ഈ സംഭവം നടന്നതില്‍ പിന്നെ കേട്ടു കൊണ്ടിരിക്കുന്ന മറ്റൊരു കാര്യം ഞാനും ഈ നടനും തമ്മില്‍ വസ്തു ഇടപാടുകള്‍ ഉണ്ടെന്നുള്ളതാണ്. അങ്ങിനെ ഒരു തരത്തിലുമുള്ള ഇടപാടുകളോ പണമിടപാടുകളോ ഞങ്ങള്‍ തമ്മിലില്ല. ഇത് ഞാന്‍ മുന്‍പ് പറയാതിരുന്നത് എന്താണെന്ന ചോദ്യമുണ്ടെങ്കിൽ അതിനുള്ള ഉത്തരം അതില്‍ ഒരു സത്യാവസ്ഥയും ഇല്ലാത്തതു കൊണ്ട് ആ വാർത്ത സ്വയം ഇല്ലാതാകുമെന്ന് കരുതിയത് കൊണ്ടാണ്. ഇപ്പോഴും അത് പ്രചരിക്കുന്നതായി കാണുന്നത് കൊണ്ടു പറയണമെന്ന് തോന്നി. ഇത് അന്വേഷണ ഉദ്യോഗസ്ഥർക്ക് അന്വേഷിച്ച് തൃപ്തിപ്പെട്ടാൽ മതി. അന്വേഷണത്തിന് വേണ്ടി എല്ലാ രേഖകളും സമർപ്പിക്കാൻ തയാറുമാണ്.
ഫേസ്ബുക്, ട്വിറ്റര്‍ തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിൽല്‍ ഞാനില്ലാത്തതു കൊണ്ട് എന്‍റെ പേരിൽ പ്രചരിക്കുന്ന ഒാരോ വിഡിയോകളും അക്കൗണ്ടുകളും എന്‍റെ അറിവോടെയല്ല എന്ന് കൂടി ഞാൻ വ്യക്തമാക്കുന്നു. ഒരു കുറ്റവാളിയും രക്ഷപ്പെടരുതെന്നും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുതെന്നും ആത്മാർഥതയോടെ ആഗ്രഹിക്കുന്നു... പ്രാർഥിക്കുന്നു... എന്ന് ഒരിക്കൽ കൂടി പറഞ്ഞു കൊണ്ട് നിർത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.