'ബാഹുബലി രണ്ടി'ന്‍റെ വിഡിയോ യുട്യൂബിൽ

ഹൈദരാബാദ്: പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി രണ്ടാം ഭാഗം 'ബാഹുബലി 2 ദ കൺക്ലൂഷ'ന്‍റെ ദൃശ്യങ്ങൾ ഒാൺലൈനിൽ. ഡിസൈൻ ജോലികൾക്കായി അന്നപൂർണ സ്റ്റുഡിയോക്ക് കൈമാറിയ അഞ്ച് മിനിട്ട് ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് പുറത്തായത്.  

എഡിറ്റിങ് പൂർത്തിയാകാത്ത ദൃശ്യങ്ങൾ യുട്യൂബിൽ പ്രചരിക്കുന്ന വിവരം അറിഞ്ഞതിനെ തുടർന്ന് ചൊവ്വാഴ്ച രാത്രി നിർമാതാവ് ഷോബു യാലഗാഡ സൈബർ സെല്ലിന് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ഗ്രാഫിക് ഡിസൈനർ ട്രെയിനിയായ കൃഷ്ണ ദയാനന്ദ് ചൗധരിയെ പൊലീസ് അറസ്റ്റ് ചെയ്തു.

വിഡിയോ മോഷ്ടിച്ച ഗ്രാഫിക് ഡിസൈനർ യുട്യൂബിൽ അപ് ലോഡ് ചെയ്യുകയായിരുന്നുവെന്ന് പൊലീസ് മാധ്യമങ്ങളെ അറിയിച്ചു. കൂടാതെ രണ്ടു സുഹൃത്തുകൾക്ക് ഇയാൾ വാട്ട്സ്ആപ്പ് വഴി ദൃശ്യങ്ങൾ കൈമാറുകയും ചെയ്തു. തിങ്കളാഴ്ച രാത്രിയാണ് പ്രതി സ്റ്റുഡിയോയിൽ നിന്ന് പെൻഡ്രൈവിൽ ദൃശ്യങ്ങൾ പകർത്തിയത്.

ചിത്രത്തിന്‍റെ ആരാധകൻ യുട്യൂബിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ ഷെയർ ചെയ്യരുതെന്ന് നിർമാതാവ് ഷോബു യാലഗാഡ ട്വിറ്ററിലൂടെ അഭ്യർഥിച്ചു.

പ്രേക്ഷകരെ ആവേശത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തിയാണ് ബാഹുബലിയുടെ ആദ്യഭാഗം സംവിധായകനായ എസ്.എസ് രാജമൗലി അവസാനിപ്പിച്ചത്. കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നുവെന്ന് വിശദീകരിക്കുന്ന രണ്ടാം ഭാഗം 'ബാഹുബലി 2 ദ കൺക്ലൂഷന്‍' 2017 ഏപ്രിലിലാണ് റിലീസ് ചെയ്യുന്നത്.

Full View
Tags:    
News Summary - Baahubali 2 Video Leaked Online; Graphic Designer Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.