കൊച്ചി: കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്ന ചോദ്യത്തിന് ഉത്തരം പറയുന്ന എസ്.എസ്. രാജമൗലിയുടെ ബാഹുബലി രണ്ടാം ഭാഗത്തിന് തിയറ്ററുകളിൽ ഉജ്വല വരവേൽപ്. ഇന്ത്യയിൽ മാത്രം 6,500 റിലീസിങ് സെന്‍ററുകളാണ് സിനിമക്കുള്ളത്. കേരളത്തിലും വന്‍വരവേല്‍പ്പാണു ചിത്രത്തിന്. കേരളത്തിൽ പുലർച്ചെത്തന്നെ സിനിമ റിലീസ് ചെയ്തു. പല തിയറ്ററുകളിലും അടുത്ത മൂന്നു ദിവസത്തേക്ക് ടിക്കറ്റുകൾ കിട്ടാനില്ലാത്ത സ്ഥിതിയാണ്. വിതരണക്കാരും തിയേറ്ററുകാരും തമ്മിലുള്ള പ്രശ്നത്തെ തുടർന്ന് സംസ്ഥാനത്തെ മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ സിനിമ റിലീസ് ചെയ്തിട്ടില്ല.
ബാഹുബലി രണ്ടാം ഭാഗം ആദ്യം കണ്ടത് ഗള്‍ഫിലെ പ്രേക്ഷകരാണ്. ഇന്നലെ വൈകിട്ട് ആണ് ഇവിടെ റിലീസ് നടന്നത്. നാലു ഭാഷകളിലായി ആയിരത്തോളം സ്ക്രീനുകളിലാണു ബാഹുബലി ഗള്‍ഫില്‍ പ്രദര്‍ശനത്തിനെത്തിയത്. എല്ലാ തിയറ്ററുകളിലും നിറഞ്ഞ സദസിലാണു പ്രദര്‍ശനം നടക്കുന്നത്. ഒാൺലൈനിൽ മിക്ക ടിക്കറ്റുകളും നേരത്തേ വിറ്റഴിഞ്ഞിരുന്നു. ഒന്നാം ഭാഗത്തേക്കാള്‍ മികച്ചതാണു രണ്ടാം ഭാഗമെന്ന് പ്രേക്ഷകർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.