തിരുവനന്തപുരം: കുട്ടികളുടെ രണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ പ്രധാന താ രങ്ങളിലൊരാളാണ് തമന്ന. നിറഞ്ഞ സദസ്സിന് മുന്നില്‍ തെൻറ ആദ്യ ചിത്രമായ ‘ലഞ്ച് ബ്രേക്ക ്’ പ്രദര്ശിപ്പിച്ചതിെൻറ ആഹ്ലാദത്തിലാണ് ഈ ഏഴാം ക്ലാസുകാരി. കുട്ടികളുടെ കേരള അന്താ രാഷ്ട്ര ചലച്ചിത്രമേളയില്‍ മത്സരവിഭാഗത്തിലാണ് ലഞ്ച് ബ്രേക്ക് തെരഞ്ഞെടുത്തത്.
എട്ടോളം ചലച്ചിത്രമേളകളിലേക്ക് ഇതിനോടകം ഈ ഹ്രസ്വചിത്രം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തമന്ന തന്നെയാണ് തിരക്കഥയും ഛായാഗ്രഹണവും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.
സിനിമ പാഷനായി തെരഞ്ഞെടുക്കാനുള്ള പ്രചോദനം ഫോട്ടോഗ്രാഫറായ പിതാവ് അരുണ്‍ സോളാണ്. അദ്ദേഹത്തിെൻറ ക്യാമറയിലൂടെയാണ് തമന്ന സിനിമയെ സ്നേഹിച്ച് തുടങ്ങിയത്. സ്കൂളിലെ മത്സരഭാഗമായി ചെയ്ത ലഞ്ച് ബ്രേക്ക് രണ്ടു മണിക്കൂര്‍ കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. ക്ലാസിലെ കൂട്ടുകാരെ ഉള്‍ക്കൊള്ളിച്ച് ചുറ്റുപാടുമുള്ള രസകരമായ കാഴ്ചകള്‍ മൊബൈല്‍ ഫോണിലൂടെ പകർത്തുകയായിരുന്നു. തമന്നയുടെ അനുജത്തി നാലാം ക്ലാസ് വിദ്യാർഥിനിയായ തന്മയക്കൊപ്പം അധ്യാപികയും വിദ്യാർഥികളുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
സിനിമ ലോകത്തിലേക്കുള്ള തങ്ങളുടെ ചുവടുവെപ്പാണ് നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള ‘ലഞ്ച് ബ്രേക്കിലൂടെ’ തമന്നയും കൂട്ടുകാരും ഉറപ്പുവരുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.