ബംഗളൂരു: നടൻ പ്രകാശ്രാജിന്റെ കുടുംബവുമായി ബന്ധപ്പെട്ട് വിവാദ പരാമർശം നടത്തി യ മൈസൂരു- കുടക് എം.പി പ്രതാപ് സിംഹ ഒടുവിൽ മാപ്പുപറഞ്ഞ് തലയൂരി. 2007ൽ നടത്തിയ പരാമർശ ത്തെ തുടർന്ന് എം.പിമാർക്കും എം.എൽ.എമാർക്കുമെതിരായ ക്രിമിനൽ കേസുകൾ പരിഗണിക്കു ന്ന ബംഗളൂരുവിലെ പ്രത്യേക കോടതിയിൽ പ്രകാശ് രാജ് മാനനഷ്ട കേസ് നൽകിയിരുന്നു. പ്ര സ്താവന പിൻവലിച്ച് നിരുപാധികം മാപ്പു പറയണമെന്നും ഒരു രൂപ നഷ്ടപരിഹാരം നൽകണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം. വ്യാഴാഴ്ച തെൻറ ഫേസ്ബുക്ക്, ട്വിറ്റർ അക്കൗണ്ടുകളിലൂടെയാണ് ബി.ജെ.പി എം.പി മാപ്പുപറഞ്ഞത്.
‘പ്രിയ പ്രകാശ് രാജ്, താങ്കൾക്കും കുടുംബത്തിനുമെതിരെ അപകീർത്തികരമായ കുറിപ്പ് ഞാൻ പ്രസിദ്ധീകരിച്ചിരുന്നു. അത് അനാവശ്യവും താങ്കളെ വേദനിപ്പിക്കുന്നതുമായിരുന്നു. അവ പിൻവലിച്ച് ട്വിറ്ററിലും ഫേസ്ബുക്കിലും ഞാൻ ഖേദം പ്രകടിപ്പിക്കുകയാണ്’- പ്രതാപ് സിംഹ പറഞ്ഞു. എം.പിയുടെ മാപ്പ് സ്വീകരിക്കുന്നതായി പ്രകാശ് രാജ് പ്രതികരിച്ചു. നമ്മുടെ ആദർശങ്ങൾ വ്യത്യസ്തമായിരിക്കാം. എന്നാൽ, അതിെൻറ പേരിൽ സമൂഹമാധ്യമങ്ങളിൽ വ്യക്തിഹത്യ നടത്തരുത്; നമ്മളിരുവരും. നമ്മുടേതായ രംഗത്ത് വിജയം കണ്ടവരാണെന്നും മറ്റുള്ളവർക്ക് മാതൃകയായി വർത്തിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും പ്രകാശ് രാജ് എം.പിയോടായി പറഞ്ഞു.
വെടിയേറ്റ് കൊല്ലപ്പെട്ട പത്രപ്രവർത്തക ഗൗരി ലേങ്കഷിെൻറ മരണം ചില ഹിന്ദുത്വവാദികൾ ആഘോഷിച്ചതിനെ 2007 ഒക്ടോബർ രണ്ടിന് ഒരു ചടങ്ങിൽ പ്രകാശ് രാജ് കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. ഗൗരിയുടെ കൊലപാതകത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിക്കുന്നതിനു പകരം കൊലപാതകം ആഘോഷിച്ചവരെ ട്വിറ്ററിൽ പിന്തുടരുകയാണെന്നും അേദ്ദഹം കുറ്റപ്പെടുത്തിയിരുന്നു.
തന്നെക്കാളും മികച്ച നടനാണ് മോദിയെന്നും തനിക്ക് ലഭിച്ച അഞ്ച് ദേശീയ പുരസ്കാരങ്ങൾ ഇത്തരം അഭിനയക്കാർക്ക് കൊടുക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പരിഹസിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പ്രകാശ് രാജിെൻറ കുടുംബ ജീവിതത്തെ പരാമർശിച്ച് പ്രതാപ് സിംഹ പ്രസ്താവന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.