ശ്രീനിവാസ​െൻറ വീടിനു നേരെ കരി ഒായിൽ പ്രയോഗം

കൂത്തുപറമ്പ്: നടന്‍ ശ്രീനിവാസ​​​​െൻറ വീടിന് നേരെ കരിഓയില്‍ ആക്രമണം. കൂത്തുപറമ്പിനടുത്ത് പൂക്കോടുള്ള വീടിന് മേലാണ്​ അജ്ഞാതര്‍ കരിഓയില്‍ ഒഴിച്ചത്. കഴിഞ്ഞ രാത്രി വൈകിയാണ്​ സംഭവം എന്ന്​ കരുതുന്നു.വീടി​​​​െൻറ ചുമരിലും ഗെയിറ്റിലും കരിഓയില്‍ ഒഴിച്ചിട്ടുണ്ട്​. ദിലീപിനെ അനുകൂലിച്ച് നടത്തിയ പ്രസ്താവനയാണ്​ കരിഒായിൽ പ്രയോഗത്തിന്​ പിന്നിലെന്ന്​ കരുതുന്നു. 
 

Full View


നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപി​​​​െൻറ നിരപരാധിത്വം കാലം തെളിയിക്കുമെന്ന്​ അദ്ദേഹം പറഞ്ഞിരുന്നു. ദിലീപ് ഇങ്ങനെയൊരു മണ്ടത്തരം കാണിക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. അതിൽ പ്രതിഷേധിക്കാണ്​ കരിഒായിൽ പ്രയോഗം എന്നാണ്​ കരുതുന്നത്​. എന്നാൽ, ഏതെങ്കിലും പെയ്​ൻറ്​ പണിക്കാർ ഒഴിച്ചതായിരിക്കുമെന്ന്​ ശ്രീനിവാസൻ പരിഹസിച്ചു. 

 


 

Tags:    
News Summary - Black Oil to Sreenivasan's Home - Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.