മുസഫർനഗർ: ഉത്തർപ്രദേശിൽ വിവാദ സിനിമ പത്മാവത് പ്രദർശിപ്പിച്ച തിയറ്ററിനകത്ത് പെട്രോൾ ബോംബെറിഞ്ഞു. ഞായറാഴ്ച വൈകുന്നേരം രണ്ടു പേർ ബൈക്കിൽ എത്തിയാണ് തിയറ്റർ കത്തിക്കാൻ ശ്രമം നടത്തിയത്. പ്രദേശത്ത് സിനിമ പ്രദർശിപ്പിക്കുന്ന മൂന്ന് തിയറ്ററുകളിലൊന്നായ ചന്ദ്ര ടാക്കീസിനു നേരെയായിരുന്നു ആക്രമണം. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. ചരിത്രത്തെ വളച്ചൊടിക്കുന്നതാണ് സിനിമയെന്നാരോപിച്ച് കർണി സേനയാണ് സിനിമക്കെതിരെ രംഗത്തുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.