കാർ അപകടത്തിൽപെട്ടെന്ന വാർത്ത നിഷേധിച്ച് ബച്ചൻ 

ന്യൂഡൽഹി: ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചൻ സഞ്ചരിച്ച കാർ അപകടത്തിൽപെട്ടുവെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാൽ അക്കാര്യം നിഷേധിച്ച് ബച്ചൻ തന്നെ രംഗത്തെത്തി. 

തന്‍റെ കാർ അപകടത്തിൽപെട്ടുവെന്നും താൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടുവെന്നുമുള്ള വാർത്ത തെറ്റാണ്. 

                                         -അമിതാഭ് ബച്ചൻ 

കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ബച്ചന്‍ സഞ്ചരിച്ച മെര്‍സിഡസ് കാറിന്റെ പിന്‍ചക്രം യാത്രാമധ്യേ ഊരിത്തെറിക്കുകയായിരുന്നുവെന്നും പരിക്കുകളേല്‍ക്കാതെ രക്ഷപ്പെട്ട ബച്ചനെ ഉടന്‍ തന്നെ മറ്റൊരു കാറില്‍ വിമാനത്താവളത്തിലെത്തിച്ചുവെന്നുമായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന വാർത്ത. 

Tags:    
News Summary - Car Accident, says there has been no accident-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.