ബെയ്ജിങ്: നികുതി വെട്ടിച്ച കേസിൽ ചൈനീസ് താരറാണി ഫാൻ ബിങ്ബിങ് 12.9 കോടി ഡോളർ (9,46,27,95,000) പിഴയടക്കണമെന്ന് ഉത്തരവ്. സമയത്ത് പിഴയടച്ചാൽ ക്രിമിനൽ കുറ്റം ചുമത്തില്ലെന്ന് ദേശീയ വാർത്ത ഏജൻസിയായ ഷിൻഹുവ റിപ്പോർട്ട് ചെയ്തു.
ചൈനയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലംപറ്റുന്ന നടിയായ ബിങ്ബിങ്ങിനെ ഇക്കഴിഞ്ഞ ജൂലൈ മുതൽ കാണാനില്ല. 37കാരിയായ നടിയെ കുറിച്ച് വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ സർക്കാറിെൻറ കരുതൽതടങ്കലിൽ കഴിയുകയാണെന്നും അഭ്യൂഹമുണ്ട്. ബുധനാഴ്ച ലക്ഷക്കണക്കിന് ആരാധകരോട് മാപ്പുചോദിക്കുന്നതായി കാണിച്ച് അവർ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. നിയമം അനുസരിക്കുമെന്നും കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.