വടക്കഞ്ചേരി: സിനിമാ രംഗത്തെ പ്രതിസന്ധി പരിഹരിക്കാൻ സാംസ്കാരിക മന്ത്രി എ.കെ. ബാലൻ വിളിച്ച ഒത്തുതീർപ്പ് ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. ചൊവ്വാഴ്ച വൈകീട്ട് വടക്കഞ്ചേരി പഞ്ചായത്ത് മീറ്റിങ് ഹാളിലായിരുന്നു ചർച്ച. കലക്ഷൻ പങ്കിടുന്നതുമായി ബന്ധപ്പെട്ടാണ് നിർമാതാക്കളും തിയറ്റർ ഉടമകളും തമ്മിൽ തർക്കം.
നിലവിൽ പ്രൊഡ്യൂസേഴ്സിന് ടിക്കറ്റ് കലക്ഷന്‍റെ 60 ശതമാനവും എക്സിബിറ്റേഴ്സിന് 40 ശതമാനവുമാണ് വിഹിതം. എന്നാൽ, ഇത് 50–50 എന്ന അനുപാതത്തിലാക്കണമെന്നാണ് എക്സിബിറ്റേഴ്സിെൻറ ആവശ്യം. ഇത് അംഗീകരിക്കാൻ മറുഭാഗം തയാറായില്ല. ക്രിസ്മസ് ചിത്രങ്ങളുടെ റിലീസ് വൈകിപ്പിക്കരുതെന്നും മേഖലയിലെ പ്രതിസന്ധി പഠിക്കാൻ കമീഷനെ വെക്കാമെന്നും മന്ത്രി നിർദേശിച്ചെങ്കിലും എക്സിബിറ്റേഴ്സ് ഫെഡറേഷൻ യോജിച്ചില്ല. വിവിധ സിനിമാ സംഘടനകളെ പ്രതിനിധീകരിച്ച് ലിബർട്ടി ബഷീർ, ഷാജു അക്കര, സുരേഷ് കുമാർ, രഞ്ജിത്ത്, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, കെ.എഫ്.ഡി.സി ചെയർമാൻ ലെനിൻ രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.