തിരുവനന്തപുരം: സംസ്ഥാന സർക്കാർ സിനിമ വ്യവസായത്തിന് ഏർപ്പെടുത്തിയ ഇരട്ടനികു തിയിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച സിനിമ ബന്ദ്. സിനിമ നിർമാണം, വിതരണം, പ്രദർശനം എന്ന ിവ ഉൾപ്പെടെ മേഖലയിലെ പ്രവർത്തനങ്ങൾ ഒന്നടങ്കം സ്തംഭിക്കുമെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡൻറ് എം. രഞ്ജിത്ത് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാന സർക്കാറിെൻറ കീഴിലുള്ള കെ.എസ്.എഫ്.ഡി.സിയുടെ തിയറ്ററുകളോടും സമരത്തിൽ സഹകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സഹകരിച്ചില്ലെങ്കിൽ ഭാവിയിൽ ഇൗ തിയറ്ററുകൾക്ക് സിനിമ വിതരണം ചെയ്യുന്ന കാര്യങ്ങൾ പുനരാലോചിക്കും. മൾട്ടിെപ്ലക്സ് തിയറ്ററുകളും സമരത്തിൽ പെങ്കടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.