കൊച്ചി: ലാഭവിഹിതത്തെ ചൊല്ലിയുണ്ടായ സിനിമ സമരം തീര്‍ക്കാന്‍ ഫിലിം ചേംബര്‍ ശ്രമംതുടങ്ങി. ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനെയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനെയും ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനെയും പങ്കെടുപ്പിച്ച് ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കാനാണ് ശ്രമം. വ്യാഴാഴ്ച ചര്‍ച്ച നടന്നേക്കും.
ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷനെയും ചര്‍ച്ചക്ക് ക്ഷണിക്കുന്നുണ്ട്. വ്യാഴാഴ്ച രാവിലെയേ ഇതുസംബന്ധിച്ച ചിത്രം വ്യക്തമാകൂവെന്നും ചേംബര്‍ പ്രസിഡന്‍റ് സെവന്‍ ആര്‍ട്സ് വിജയകുമാര്‍ പറഞ്ഞു. ചര്‍ച്ചയില്‍ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍െറ ഉപദേശകസമിതി അംഗങ്ങളായ നന്ദകുമാര്‍, ഡോ. രാമദാസ്, ജേക്കബ്, വര്‍ഷ വിജയകുമാര്‍, ജനറല്‍ സെക്രട്ടറി സാജു എന്നിവര്‍ പങ്കെടുക്കുമെന്ന് പ്രസിഡന്‍റ് ലിബര്‍ട്ടി ബഷീര്‍ വ്യക്തമാക്കി.
എന്നാല്‍, ചര്‍ച്ചക്കുള്ള സാധ്യത നിര്‍മാതാക്കളും വിതരണക്കാരും തള്ളി. പ്രശ്നം തീര്‍ക്കാന്‍ ഡിസംബര്‍ ആറിന് ചേംബര്‍ വിളിച്ച യോഗത്തില്‍നിന്ന് ഫെഡറേഷന്‍ ഭാരവാഹികള്‍ ഇറങ്ങിപ്പോയതാണെന്ന് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് സിയാദ് കോക്കര്‍ പറഞ്ഞു.
സമാന രീതിയില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് സുരേഷ്കുമാറും പ്രതികരിച്ചു.
ലിബര്‍ട്ടി ബഷീറിന്‍െറ സാന്നിധ്യത്തില്‍ ഒരുചര്‍ച്ചക്കും തങ്ങളില്ളെന്ന് വ്യക്തമാക്കിയ അദ്ദേഹം ചേംബര്‍ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് ഉറപ്പിച്ചുപറഞ്ഞില്ല. രണ്ടുദിവസം കഴിയുമ്പോള്‍ ചില വികാസങ്ങള്‍ ഉണ്ടായേക്കുമെന്ന് സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.