തിരുവനന്തപുരം: ഓപൺ ഫോറത്തിനു മുന്നോടിയായി അന്തരിച്ച ചലച്ചിത്ര നിരൂപകൻ വി.സി. ഹാരിസിനെ അനുസ്മരിച്ചു. ബി. ഉണ്ണികൃഷ്ണൻ ഹാരിസ് അനുസ്മരണ പ്രഭാഷണം നടത്തി. വി.സി ഹാരിസിനെക്കുറിച്ച് ജയകുമാർ എഡിറ്റ് ചെയ്ത പുസ്തകം ഉണ്ണികൃഷ്ണൻ പ്രകാശനം ചെയ്തു.
ക്ലാസ് മുറികളെ സ്വതന്ത്രവും ജനാധിപത്യപരവുമായ ചർച്ചകൾക്കുള്ള വേദികളാക്കി മാറ്റിയ ആളായിരുന്നു വി.സി. ഹാരിസെന്ന് ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. ചലച്ചിത്ര മേളകളിലെ സ്ഥിരംസാന്നിധ്യമായിരുന്നു ഹാരിസ് എന്നും അദ്ദേഹം അനുസ്മരിച്ചു.
ഋത്വിക് ഘട്ടക് പുരസ്കാരം നേടിയ നിരൂപകൻ വി.കെ. ജോസഫിനെ ചലച്ചിത്ര അക്കാദമി ചെയർമാൻ കമലും സംവിധായകൻ പി.ടി കുഞ്ഞുമുഹമ്മദും ചേർന്ന് പൊന്നാട അണിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.