ദിലീപിനെതിരെ ഗൂഢാലോചനയെന്ന് നാദിർഷ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് സുഹൃത്തും സംവിധായകനുമായ നാദിർഷ. ദിലീപിന്‍റെ പേര് പറഞ്ഞാല്‍ പണം നല്‍കാമെന്ന് വാഗ്ദാനമുണ്ടെന്നും തന്നെ ഫോൺ ചെയ്ത വിഷ്ണു എന്നയാൾ പറഞ്ഞു. വിഷ്ണു എന്ന് പറഞ്ഞയാൾ തന്നെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. നേരിട്ടു കാണണം എന്നാവശ്യപ്പെട്ടാണ് ആദ്യമൊക്കെ വിളിച്ചിരുന്നത്. നേരിൽ കാണാൻ സാധിക്കില്ലെന്ന് അറിയിച്ചപ്പോഴാണ് ദിലീപുമായി ബന്ധപ്പെട്ട കാര്യമാണെന്നും പിന്നീട് മറ്റ് വിവരങ്ങളും പറയുന്നതെന്നും നാദിർഷ പറഞ്ഞു.

വിളിച്ചത് പൾസർ സുനിയാണോ എന്ന് വ്യക്തമല്ല. എന്ത് തന്നെയായാലും വിളിച്ചയാൾ പറഞ്ഞ പേരുകൾ വിശ്വസിക്കുന്നില്ല. ദിലീപുമായി അത്രമേൽ അടുപ്പമുള്ളവരുടെ വരെ പേരുകൾ അതിലുണ്ടെന്നും നാദിർഷ പറഞ്ഞു. തന്നെ വിളിച്ചപ്പോൾ തന്നെ ആ ഫോൺകോൾ റെക്കോർഡ് ചെയ്ത് ദിലീപിന് അയച്ചു നൽകുകയും ദിലീപ് അത് പോലീസിന് കൈമാറുകയുമായിരുന്നുവെന്നും നാദിർഷ കൂട്ടിച്ചേർത്തു. 


 

Tags:    
News Summary - conspiracy against Dileep, says Nadirsha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.