കൊച്ചി: 2013ൽ എറണാകുളം എം.ജി. റോഡിലെ പ്രമുഖ ഹോട്ടലിലാണ് യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കാനുള്ള ഗൂഢാലോചന നടന്നത്. താരസംഘടനയായ അമ്മയുടെ പരിപാടിയിൽ പെങ്കടുക്കാനാണ് അന്ന് ദിലീപ് അവിടെ എത്തിയത്.
ഗൂഢാലോചനയുടെ അടിസ്ഥാനത്തിൽ ദിലീപിെൻറ നിർദേശപ്രകാരം മുമ്പ് രണ്ട് തവണ നടിയെ ആക്രമിക്കാൻ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. തുടർന്നാണ് വ്യക്തമായ ആസൂത്രണത്തിനൊടുവിൽ ഫെബ്രുവരി 17ന് ഒരു ചിത്രത്തിെൻറ ഡബ്ബിങ് ജോലികൾക്കായി തൃശൂരിൽനിന്ന് കൊച്ചിയിലേക്ക് വരുകയായിരുന്ന നടി അങ്കമാലിക്കടുത്ത് അത്താണിയിൽ വെച്ച് ഒാടുന്ന വാഹനത്തിൽ ക്രൂരമായി ആക്രമിക്കപ്പെട്ടത്.
ആക്രമികളിൽനിന്ന് രക്ഷപ്പെട്ട നടി നടനും സംവിധായകനുമായ ലാലിെൻറ കാക്കനാെട്ട വീട്ടിൽ അഭയം തേടി. വിവരമറിഞ്ഞ് ലാലിെൻറ വീട്ടിലെത്തിയ സ്ഥലം എം.എൽ.എ പി.ടി. തോമസ് ഉൾപ്പെടെയുള്ളവരുടെ ഇടപെടലാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ വിഷയം എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.