തൃശൂർ: ചാലക്കുടിയിൽ നടൻ ദിലീപിെൻറ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് തിയറ്റർ നിർമാണത്തിന് ഭൂമി കൈയേറിയെന്ന പരാതി പരിഗണിക്കുന്നത് തൃശൂർ വിജിലൻസ് കോടതി അടുത്തമാസം 17േലക്ക് മാറ്റി. കോടതി ഉത്തരവിനെ തുടർന്ന് വിജിലൻസ് ഡിവൈ.എസ്.പി നടത്തിയ ത്വരിതാന്വേഷണത്തിെൻറ റിപ്പോർട്ട് ഹാജരാക്കാൻ സർക്കാർ സമയം ആവശ്യപ്പെട്ടതിനാലാണ് കേസ് മാറ്റിയത്.
ദിലീപിെനാപ്പം തൃശൂർ മുൻ കലക്ടർ എം.എസ്. ജയെയയും എതിർകക്ഷിയാക്കി പൊതുവ്യവഹാരി പി.ഡി. ജോസഫാണ് കോടതിയെ സമീപിച്ചത്. തിയറ്റർ നിർമാണത്തിന് ഭൂമി കൈയേറിയിട്ടില്ലെന്നും മുൻ കലക്ടറുടെ നടപടിയിൽ തെറ്റില്ലെന്നും കാണിച്ച് വിജിലൻസ് ഡയറക്ടർക്ക് ഡിവൈ.എസ്.പി ത്വരിതാന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.