ദിലീപിന് തിരിച്ചടി; ഡി സിനിമാസ് അനുകൂല വിജിലൻസ് റിപ്പോർട്ട് കോടതി തള്ളി

തൃശൂർ: നടൻ ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള ചാ​ല​ക്കു​ടി​യി​ലെ ഡി സിനിമാസ് ഭൂമി കൈയേറ്റത്തിൽ കേസെടുത്ത് അന്വേഷിക്കാൻ തൃശൂർ വിജിലൻസ് കോടതി ഉത്തരവ്. കൈയേറ്റമില്ലെന്ന വിജിലൻസിന്‍റെ ത്വരിതാന്വേഷണ റിപ്പോർട്ട്‌ തള്ളിയാണ് കോടതിയുടെ വിധി. 

കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നും കോടതി ഉത്തരവിട്ടു. ദിലീപ്, തൃശൂർ മുൻ കലക്ടർ എം.എസ് ജയ എന്നിവരെ എതിർ കക്ഷികളാക്കി പൊതുപ്രവർത്തകൻ പി.ഡി. ജോസഫ് നൽകിയ ഹരജിയിലാണ് നടപടി. 

തിയറ്റര്‍ സമുച്ചയത്തിന് വേണ്ടി സര്‍ക്കാര്‍, പുറമ്പോക്ക് ഭൂമി കൈയേറിയിട്ടില്ലെന്നും ഡി സിനിമാസില്‍ അനധികൃത നിർമാണ പ്രവര്‍ത്തനം നടന്നിട്ടില്ലെന്നുമാണ്​ വിജിലൻസ് റിപ്പോർട്ട്. പരിസരത്തുള്ള സ്വകാര്യ ക്ഷേത്രത്തി​​​​​െൻറ ഒന്നര സെന്‍റ്  ഭൂമി മാത്രമാണ് ഡി സിനിമാസി​​​​​െൻറ കൈവശമുള്ളതെന്നും ക്ഷേത്രം അധികൃതര്‍ക്ക് ഇത് സംബന്ധിച്ച് പരാതിയില്ലെന്നുമുള്ള ജില്ല സർവേയറുടെ റിപ്പോർട്ട് പകർത്തിയതാണിതെന്നായിരുന്ന ഹരജിക്കാര​​​​​​െൻറ ആക്ഷേപം.

സം​സ്ഥാ​ന രൂ​പ​വ​ത്​​ക​ര​ണ​ത്തി​ന് മു​മ്പ്​ തി​രു-​കൊ​ച്ചി മ​ന്ത്രി​സ​ഭ ചാ​ല​ക്കു​ടി ശ്രീ​ധ​ര​മം​ഗ​ലം ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര​ത്തി​ന് ഊ​ട്ടു​പു​ര നി​ര്‍മി​ക്കാ​ന്‍ കൈ​മാ​റി​യ സ്ഥ​ലം 2005ല്‍ ​എ​ട്ട് ആ​ധാ​ര​ങ്ങ​ളു​ണ്ടാ​ക്കി ദി​ലീ​പ് കൈ​വ​ശ​പ്പെ​ടു​ത്തി എ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. ക്ഷേ​ത്ര​ത്തി​െ​ൻ 90 സ​​​​െൻറി​ൽ ഒ​ന്ന​ര സെന്‍റ് ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​നാ​യി വി​ട്ടു​കൊ​ടു​ത്തി​രു​ന്നു. വി​ട്ടു​കൊ​ടു​ത്ത ഭൂ​മി​യു​ടെ രേ​ഖ​യി​ല്‍ പു​റ​മ്പോ​ക്ക് എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ള്‍ ദി​ലീ​പി​​​​െൻറ ഭൂ​മി​യി​ലും പു​റ​മ്പോ​ക്ക് എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി. അ​ത് പി​ന്നീ​ട് തി​രു​ത്തി വാ​ങ്ങി​യി​രു​ന്നു. ഇ​താ​ണ്​ തി​യ​റ്റ​ർ ഭൂ​മി പു​റ​േ​മ്പാ​ക്കി​ലാ​ണെ​ന്ന ആ​രോ​പ​ണം ഉ​യ​രാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്നാ​ണ്​ സ​ർ​വേ റി​പ്പോ​ർ​ട്ട്.  

ഡി ​സി​നി​മാ​സി​ൽ അ​ധി​കം ക​ണ്ടെ​ത്തി​യ​ത് ക്ഷേ​ത്ര ഭൂ​മി​യാ​ണ്. ഇ​തു​സം​ബ​ന്ധി​ച്ച് ക്ഷേ​ത്ര​ത്തി​ന്​ പ​രാ​തി​യു​മി​ല്ല. ഇ​വി​ടെ ക്ഷേ​ത്ര​ത്തി​ന് മ​തി​ൽ നി​ർ​മി​ച്ച്​ കൊ​ടു​ത്ത​ത്​ ദി​ലീ​പാ​ണ്. ഈ ​ഭൂ​മി​യി​ല്‍ 35 സെന്‍റ് ചാ​ല​ക്കു​ടി തോ​ട് പു​റ​മ്പോ​ക്കും ഉ​ള്‍പ്പെ​ടു​ന്നു​വെ​ന്ന ആ​രോ​പ​ണ​വും പു​ഴ ​ൈക​യേ​റി​യെ​ന്ന ആ​രോ​പ​ണ​വും ജി​ല്ല സ​ർ​വെ​യ​റു​ടെ റി​പ്പോ​ർ​ട്ട് ത​ള്ളിയിരുന്നു. ഡി ​സി​നി​മാ​സ് നി​ൽ​ക്കു​ന്ന ഭൂ​മി​യി​ൽ​ നി​ന്ന്​ മാ​റി​യാ​ണ്​ പു​ഴ. ദി​ലീ​പ് വാ​ങ്ങു​ന്ന​തി​ന് മു​മ്പ്​ ഇൗ ​ഭൂ​മി ഏ​ഴു​ത​വ​ണ കൈ​മാ​റി​യി​ട്ടു​ണ്ട്. അ​പ്പോ​ഴെ​ല്ലാം ഉ​ട​മ​ക​ളു​ടെ പേ​രി​ല്‍ നി​കു​തി​യും അ​ട​ച്ചി​ട്ടു​ണ്ട്. 

Tags:    
News Summary - D Cinemas Land Encroachment: Vigilance Court Order to Register Case -Movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.