ഡി-സിനിമാസിന്‍റെ ഭൂമി കൈയ്യേറ്റം: ദിലീപിന് ലോകായുക്തയുടെ നോട്ടീസ്

തൃശൂർ: പുറമ്പോക്ക് ഭൂമി കൈയ്യേറിയെന്ന പരാതിയിൽ നടൻ ദിലീപിന് ലോകായുക്തയുടെ നോട്ടീസ്. ചാലക്കുടിയിൽ ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള ഡി-സിനിമാസ് സമുച്ചയും നിർമിച്ചിരിക്കുന്നത് പുറമ്പോക്കും, കൊച്ചിൻ ദേവസ്വം ബോർഡിന്‍റെ അധീനതയിലുള്ള ഭൂമികൾ കൃത്രിമ രേഖകളുണ്ടാക്കിയാണെന്ന പരാതിയിലാണ് ലോകായുക്തയുടെ നടപടി. 28ന് ഹാജരാവാൻ അറിയിച്ച് പ്രത്യേക ദൂതൻ മുഖാന്തിരമാണ് ദിലീപിന് നോട്ടീസ് അയക്കുന്നത്. 

രേഖകൾ പരിശോധിച്ചും പ്രാഥമികവാദം പൂർത്തിയാക്കി ലോകായുക്ത ജസ്റ്റിസ് പയസ് കുര്യാക്കോസ്, ജസ്റ്റിസ് എ.പി. ബഷീർ എന്നിവർ അംഗങ്ങളായുള്ള ഡിവിഷൻ ബെഞ്ച് അടിയന്തര പ്രാധാന്യമുള്ള കേസെന്ന് പരിഗണിച്ച് ഫയലിൽ സ്വീകരിച്ചാണ് ഉത്തരവിട്ടത്. ദിലീപ്, മുൻ തൃശൂർ കലക്ടർ എം.എസ്. ജയ, കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറി, ദിലീപ് സ്ഥലം വാങ്ങിയെന്ന ഉടമകളായ അഞ്ച് പേർ എന്നിവരുൾപ്പെടെ 13 പേരെ പ്രതി ചേർത്ത് പരിസ്ഥിതി പ്രവർത്തകൻ പി.എം. മുകുന്ദനാണ് ലോകായുക്തയിൽ പരാതി നൽകിയത്.

Tags:    
News Summary - d cinemas land scam: kerala lokayukta notice to actor dileep -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.