ഡി-സിനിമാസ് ഭൂമി കൈയേറ്റം അന്വേഷിക്കണം -വിജിലൻസ് കോടതി

തൃശൂർ: നടൻ ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള ഡി-സിനിമാസ് ഭൂമി കൈയേറിയത് അന്വേഷിക്കണമെന്ന് തൃശൂർ വിജിലൻസ് കോടതി ഉത്തരവ്. പൊതുപ്രവർത്തകൻ പി.ഡി ജോസഫ് സമർപ്പിച്ച ഹരജിയിലാണ് കോടതി നിർദേശം. ആഗസ്റ്റ് 13നകം റിപ്പോർട്ട് സമർപ്പിക്കണമെന്നും വിജിലൻസിനോട് കോടതി നിർദേശിച്ചിട്ടുണ്ട്. 

തൃശൂർ മുൻ ജില്ലാ കലക്ടർ എം.എസ് ജയ നിയമവിരുദ്ധ ഇടപാടിന് കൂട്ടുനിൽക്കുകയും ദിലീപിന്‍റെ ഭൂമി കൈയേറ്റത്തിന് രേഖകൾ തിരുത്തുകയും അനുകൂല സാഹചര്യം ഒരുക്കുകയും ചെയ്തിട്ടുണ്ട്. ഡി-സിനിമാസ് കോംപ്ലക്സ് നിർമിക്കുന്നതിന് അന്തരിച്ച നടൻ കലാഭവന്‍ മണിയുടെ പണം ഉപയോഗിച്ചതായും സംശയമുണ്ടെന്നും ഹരജിയിൽ പറയുന്നു. 

കൂടാതെ ഭൂമി കൈയേറിയിട്ടില്ലെന്ന ലാൻഡ് റവന്യൂ റിപ്പോർട്ടിൽ സംശയമുണ്ട്. അതിനാൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടണമെന്നും ഹരജിക്കാരൻ ആവശ്യപ്പെട്ടു. 

Tags:    
News Summary - d cinemas land scam: thrissur vigilance court ordered to investigation -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.