പ്രളയക്കെടുതി: ദേശീയ മാധ്യമങ്ങൾക്കെതിരെ ദുൽഖറും റസൂലും സിദ്ധാർഥും

കേരളം നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ ദുരന്തം അനുഭവിച്ചുകൊണ്ടിരിക്കു​​േമ്പാൾ ദേശീയ തലത്തിൽ നേരിടുന്ന അവഗണനയാണ്​ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയം. 100ലധികം പേർ മരിക്കുകയും ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വിമാനത്താവളങ്ങളിലൊന്ന്​ വെള്ളം കയറി അടച്ചുപൂട്ടുകയും 10,000 കോടിക്കടുത്ത്​ നാശനഷ്​ടങ്ങൾ സംഭവിക്കുകയും ചെയ്​തിട്ടും ദേശീയ മാധ്യമങ്ങൾ സ്വാതന്ത്ര്യ ദിനവും മറ്റും പ്രാധാന്യത്തോടെ ​​വാർത്തകളിൽ നിറക്കു​ന്നത്​ ചോദ്യം ചെയ്​താണ്​ സിനിമാ താരങ്ങളടക്കമുള്ള നിരവധി പേർ രംഗത്തുവന്നിരിക്കുന്നത്​. 

ദിവസവും ലക്ഷക്കണക്കിന്​ മനുഷ്യർ ദുരിതമനുഭവിക്കുന്ന സാഹചര്യത്തിൽ ദേശീയ മാധ്യമങ്ങളോട്​ കേരളത്തിലേക്ക്​ ഇന്ത്യയുടെ ശ്രദ്ധ ക്ഷണിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്​ യുവ സൂപ്പർതാരം ദുൽഖർ സൽമാൻ. ഒാസ്​കാർ ജേതാവ്​ റസൂൽ പൂക്കുട്ടി വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ​നെടുമ്പാശ്ശേരി വിമാനത്താവളത്തി​​​​െൻറ ചിത്രമടക്കം ട്വീറ്റ്​ ചെയ്​താണ്​ ദേശീയ മാധ്യമങ്ങളോട്​ പ്രതികരിച്ചത്​.

‘പ്രിയപ്പെട്ട ദേശീയ മാധ്യമങ്ങളേ’.. ഇതാണ്​ കൊച്ചി വിമാനത്താവളത്തി​​​​െൻറ നിലവിലെ അവസ്ഥ ഇതാണ്​. കേരളത്തിലെ പ്രളയത്തി​​​​െൻറ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന്​ നിങ്ങൾക്ക്​ നിശ്ചയവുമുണ്ടോ...? ഇത്​ ഇപ്പോഴും ഒരു ദേശീയ ദുരന്തമല്ല. ‘ മലയാളികളെ ഇൗ ദുരന്തം നമുക്ക്​ ഒറ്റക്ക്​ നേരിടാം. ഇതായിരുന്നു റസൂൽ പൂക്കുട്ടിയുടെ ട്വീറ്റ്​. മുതിർന്ന​ ബോളിവുഡ്​ താരങ്ങളെയും കേരളത്തിലെ പ്രളയത്തെ കുറിച്ച്​ റസൂൽ പൂക്കുട്ടി ശ്രദ്ധ ക്ഷണിച്ചിട്ടുണ്ട്​.

2015ൽ ചെന്നൈയിലുണ്ടായ പ്രളയത്തിന്​ സമാനമായ​ ദുരിതമാണ്​ ഇന്ന്​ കേരളം അനുഭവിക്കുന്നത്​ എന്നായിരുന്നു തമിഴ്​ നടൻ സിദ്ധാർഥി​​​​െൻറ ട്വീറ്റ്​. ‘ഇന്ത്യാ ഉണരൂ... ദൈവത്തി​​​​െൻറ സ്വന്തം നാട്​ മുങ്ങിക്കൊണ്ടിരിക്കുകയാണ്’. അവർക്ക്​ സഹായമാവശ്യമുണ്ട്​. നമുക്കോരോരുത്തർക്കും ഇതിൽ മാറ്റം കൊണ്ടുവരാൻ സാധിക്കും. ദേശീയ മാധ്യമങ്ങളിൽ നിന്നും തുടങ്ങാം. കേരളത്തിലെ പ്രളയത്തെ കുറിച്ച് നിങ്ങൾ​ കൂടുതൽ സംസാരിക്കുക -എന്നായിരുന്നു ട്വീറ്റ്​.

താനും ‘കേരളാ ഡൊണേഷൻ ചാലഞ്ചിൽ’ പങ്കാളിയായെന്നും നിങ്ങളോരോരുത്തരോടും ഇൗ വിവരം പങ്കുവെക്കാനും ഇതിൽ പങ്കാളികളാകാനും അപേക്ഷിക്കുകയാണെന്നും സിദ്ധാർഥ്​ ട്വീറ്റ്​ ചെയ്​തു. കേരളത്തിലെ പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട്​ 10 ലക്ഷം രൂപയാണ്​ സിദ്ധാർഥ്​ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി​യിലേക്ക്​ കൈമാറിയത്​.

Tags:    
News Summary - dear national media give attention to kerala flood says movie stars-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.